ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
താലി വാങ്ങി വന്നൂ മാല വാങ്ങി വന്നൂ
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
കല്യാണപ്പെണ്ണു വന്നു മുൻപിൽ നിന്നപ്പോൾ
വെള്ളെഴുത്തു വന്നു പെട്ടു പുള്ളി വലഞ്ഞു
കയ്യുകൊണ്ടു മറ്റൊരു പെണ്ണിൻ കഴുത്തു തപ്പുമ്പോൾ
കണ്ണാടി എടുത്തു നീട്ടി മറ്റൊരു വീരൻ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
കണ്ണാടി വെച്ച നേരം കാഴ്ച വന്നല്ലോ
മിന്നുകെട്ടും പെണ്മണിയെ നേരിൽ കണ്ടല്ലോ
മുടി നരച്ചൂ മുതു കുനിഞ്ഞ സുന്ദരിയല്ലോ
മുല്ലപ്പൂമുടി ചുരുണ്ട നല്ല മുത്തശ്ശി
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
കണ്ടനേരം രണ്ടു പേർക്കും ലവ്വ് വന്നല്ലോ
കല്യാണകാര്യമെല്ലാം വേഗം തീർത്തല്ലോ
മധുവിധുവിനു കേപ്പിലേക്കു യാത്ര ചെയ്തല്ലോ
കണ്ണാടി വെച്ചു കൊണ്ട് സ്വപ്നം കണ്ടല്ലോ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
താലി വാങ്ങി വന്നൂ മാല വാങ്ങി വന്നൂ
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ
ഹേയ് കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page