മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ

മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ
ഇന്നു നിന്റെ പൂർണ്ണചന്ദ്രൻ പിണങ്ങി നിന്നല്ലോ (മുല്ലമാല...)

സുന്ദരിയാം വസന്തരാത്രി
മാളികത്തളത്തിൽ മട്ടുപ്പാവിൽ
പൂനിലാവിൽ പൂമെത്ത നീർത്തി
ആത്മനാഥനെ കാത്തിരുന്നു
ആത്മനാഥനെ കാത്തിരുന്നു (മുല്ലമാല...)

കാമുകനാം സുഗന്ധപവനൻ
പാതിരാപ്പൂവിൻ കാതുകളിൽ
പ്രേമമധുരമന്ത്രങ്ങൾ ചൊല്ലി
ആനന്ദ പുളകം ചാർത്തീടുന്നു
ആനന്ദപുളകം ചാർത്തീടുന്നു (മുല്ലമാല...)

രാഗിണിയാം നീലമുകിലേ
നിനക്കിന്നു രാവിൽ ഉറക്കമില്ലേ
താരകത്തിൻ മണിദീപനാളം
കാറ്റു വന്നു കെടുത്തിയല്ലോ
കാറ്റു വന്നു കെടുത്തിയല്ലോ (മുല്ലമാല...)