തെക്കുന്നുവന്ന കാറ്റേ തെമ്മാടിക്കാറ്റേ
തെല്ലൊന്നു നില്ല് കാറ്റേ
തെല്ലൊന്നു നില്ല് കാറ്റേ (2)
മാളികയിലെ മട്ടുപ്പാവില്‍
മണിമാരന്‍ നില്‍പ്പുണ്ട് (2)
സുന്ദരമാം ഖല്‍ബുണ്ട്
നോവ് ചേരും കണ്ണുണ്ട് (2)
കണ്ടുവെങ്കില്‍ ചൊല്ലണം ഞാന്‍
കാത്തിരിക്കണ വര്‍ത്താനം
കാത്തിരിക്കണ വര്‍ത്താനം
തേന്‍കുടിക്കും വണ്ടേ തെണ്ടിനടക്കും വണ്ടേ
ഇന്നൊരുകാരിയമുണ്ടേ (2)
ചാരെയുള്ളൊരു വീട്ടില്‍ ചെന്നെന്‍
മാരനെ നീ കാണേണം (2)
അന്യരാരും കേള്‍ക്കാതെ
അരികില്‍ച്ചെന്നു ചൊല്ലേണം (2)
ഇന്നലെഞാനദ്ദേഹത്തിനെ
സൊപ്പനം കണ്ട വര്‍ത്താനം (2)
തെക്കുന്നുവന്ന കാറ്റേ തെമ്മാടിക്കാറ്റേ
തെല്ലൊന്നു നില്ല് കാറ്റേ
തെല്ലൊന്നു നില്ല് കാറ്റേ (2)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page