ദാഹം
ഇരട്ടക്കൊലപാതകത്തിനു ശിക്ഷയേന്തുന്ന ജയരാജൻ വയറ്റിൽ അസുഖം കാരണം ആശുപത്രിയിൽ ആക്കപ്പെട്ടിരിക്കയാണ്. ഭാര്യയേയും അവളുടെ കാമുകനേയും ആണ് ജയരാജൻ കൊന്നുകളഞ്ഞത്. ശിക്ഷയുടെ കാലാവധി കഴിഞ്ഞാൽ ഭാര്യയുടെ കാമുകന്റെ കുടുംബത്തേയും വകവരുത്താനാണ് ജയരാജന്റെ തീരുമാനം. സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ജയരാജന് ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട മറ്റൊരു രോഗിയായ കുട്ടി-രവി-യിൽ നിന്നും വേണ്ടുവോളം അത് ലഭിയ്ക്കുന്നു. രവിയുടെ അമ്മ ലക്ഷ്മി ടീച്ചറുമായും അയാൾ സൌഹൃദത്തിൽ ആയി. പക്ഷേ ലക്ഷ്മി ടീച്ചറിന്റെ ഭർത്താവാണ് താൻ കൊലപ്പെടുത്തിയ ഭാര്യാ കാമുകൻ എന്നും താൻ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത് ലക്ഷ്മിയേയും കുട്ടിയേയുമാണെനും അറിയുമ്പോൾ ജയരാജൻ ഹൃദയാഘാതത്താൽ മരിയ്ക്കുന്നു.
ഒരു ആശുപത്രിയിൽ വച്ചു മാത്രം നടക്കുന്നതായ സിനിമാ മലയാളത്തിൽ പുതുമയായിരുന്നു. ഒരു പ്രേമകഥയല്ലെന്നുള്ളതും വ്യത്യസ്തതയാണ്. ഷീലയും കെ. പി. ഉമ്മറും സിനിമയിൽ ഉണ്ടെങ്കിലും മുഖ്യ കഥാപാത്രങ്ങൾ അല്ല.
- Read more about ദാഹം
- Log in or register to post comments
- 2884 views