കാഞ്ചന

റിലീസ് തിയ്യതി
Kanchana
1952
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

തമിഴ് സിനിമ നിർമ്മിച്ചപ്പോൾ അതേ നടീനടന്മ്മാരെ മലയാളം പറയിപ്പിച്ച് നിർമ്മിച്ചെടുത്തതാണീ സിനിമ. ആനന്ദവികടനിൽ ലക്ഷ്മി  പ്രസിദ്ധപ്പെടുത്തിയ നോവലാണിത്. പി. എ. തോമസിന്റെ ആദ്യകാല സിനിമകളിലൊന്നാണിത്. പിന്നീട് നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞു ഇദ്ദേഹം.

കഥാസംഗ്രഹം

ജമീന്ദാരായ പുഷ്പനാഥൻ ഒരു മിൽ തുടങ്ങിയത് അയാളെ കളിപ്പിക്കുന്ന മനോഹറിന്റെ പ്രേരണയാലാണ്. ഭാനുമതി എന്ന വേശ്യയെ പരിചയപ്പെടുത്തിക്കൊടുത്തതും മനോഹർ തന്നെ.  അവളോട് ബന്ധം തുടരുമ്പോൾ തന്നെ  മിൽ ജോലിക്കാരനായ നീലമേഘം പിള്ളയുടെ പൌത്രി ആയ കാഞ്ചനയെ പുഷ്പനാഥൻ വിവാഹം ചെയ്തു. കാഞ്ചനയുടെ സഹോദരൻ ഡോ. സഭേശന്റെ കൂടെ ജോലി ചെയ്യുന്ന, അയാളുടെ കാമുകിയായ ഡോ. സീതയുടെ മേലും പുഷ്പനാഥനു കണ്ണുണ്ട്. സീതയുടെ മുൻപിൽ വച്ച് കാഞ്ചനയെ അടിയ്ക്കാൻ വരെ മടി കാണിച്ചില്ല പുഷ്പനാഥൻ. ഭാനുമതിയാകട്ടെ അമ്മയായ വേശ്യയുടെ തൊഴിൽ അതേ പടി തുടരാതെ പുഷ്പനാഥനെ സേവിച്ച് ജീവിക്കുകയാണ്. കാഞ്ചനയുടെ കുഞ്ഞ് മോഹനനെ അവൾ സ്വന്തം കുഞ്ഞിനെപ്പോലെയാണ് സ്നേഹിക്കുന്നത്. മനോഹറീന്റെ പ്രവൃത്തി മൂലം പുഷ്പനാഥന്റെ ബിസിസ്നസ്സ് പൊളിഞ്ഞു. കാഞ്ചനയും കുട്ടിയും നേരത്തെ വീട് വിട്ടിരുന്നു. അവർ വേലക്കാരി കണ്ണമ്മയുടെ  കുടിലിലാണ് താമസം.  ഡോ സീതയും പുഷ്പനാഥനും ആയി ബന്ധപ്പെടുന്നു എന്ന് തെറ്റിദ്ധരിച്ച് ഡോ സഭേശൻ അവളിൽ നിന്നും അകന്നു. അലഞ്ഞു തിരിയുന്ന പുഷ്പനാഥനു ഭാനുമതി ആശ്രയം കൊടുക്കാമെന്ന് ഏറ്റെങ്കിലും അയാൾ സമ്മതിച്ചില്ല. രോഗാതുരയായ ഭാനുമതി മുഴുവൻ സ്വത്തും  കാഞ്ചനയുടെ കുഞ്ഞ് മോഹനനു എഴുതി വച്ച് മരിച്ചു, അവൾ എഴുതിയ ഒരെഴുത്തിൽ നിന്നും സത്യാവസ്ഥകൾ ബോദ്ധ്യപ്പെട്ട പുഷ്പനാഥൻ പശ്ച്ചാത്താപവിവശനായി കാഞ്ചനയെ വീണ്ടും സ്വീകരിച്ചു. ഡോ സഭേശന്റെ തെറ്റിദ്ധാരണ നീങ്ങി; അയാൾ ഡോ സീതയെ വിവാഹം കഴിച്ചു.

റിലീസ് തിയ്യതി
Submitted by Kiranz on Fri, 02/13/2009 - 00:21