ശ്രീഗണേശായ നമഃ

ശ്രീഗണേശായ നമഃ

ശ്രീ സരസ്വത്യൈ നമഃ

ശ്രീഗുരുഭ്യോ നമഃ

ശ്രീമഹാദേവായ നമഃ

 

ശങ്കര ശിവ ശങ്കര ഭവ സങ്കട ഹരണാ

തുയിലുണരുക തുണയരുളുക കൈലാസവാസാ

വരവായിവർ നിൻ സുര സന്നിധിയിൽ

വരമരുളും നിൻ ശ്രീലകത്തിരുനടയിൽ

കാത്തരുളുക കനിയുക പുരഹര വര ശിവകര

 

ദീനരക്ഷകാ വിഭോ ദീനാമിവൻ പ്രഭോ

വന്നിടുന്നു നിന്റെ കോവിലിൽ

കുമ്പിടുന്നു പാദം തിരു മുമ്പൊടുങ്ങി മോഹം, എൻ

മനതാരിൽ നിന്മന്ത്ര ശീലുകൾ

നിന്നപദാനം പാടുകയായ് ഞാൻ

എൻ വിളികേൾക്കില്ലയോ

കൈവല്യം തേടും എന്നെ കാണില്ലയോ

എന്നും കാരുണ്യ തീർത്ഥം തൂകൂ ദേവാധിദേവാ....

 

അമ്പിളിക്കലയ്ക്കുമേലൊരൻപൊടാറടക്കി നീ

വമ്പൊടാളുമിക്കുരട്ടിയിൽ

ദേവമർത്ത്യവൃന്ദം നമിച്ചിടുന്നു നിത്യം, ശത

കലശം കണ്ടാനന്ദവേളയിൽ

ധാരയിലാടും നിൻ തിരുമെയ്യെൻ

കണ്ണിനു കാട്ടേണമേ

ശിവരാത്രി നൃത്തം മനസിൽ നിറയേണമേ

നീയല്ലാതില്ലിങ്ങാരും തുണയേകാനായീശാ...