ഹിന്ദു ഭക്തിഗാനങ്ങൾ

ദേവനാമമുണരും

Title in English
Devanammunarum

സുപ്രഭാതം.... സുപ്രഭാതം....

 

ദേവനാമമുണരും നടയിൽ

വേദമന്ത്രമൊഴുകും ഉഷസ്സിൽ

സൂര്യകിരണം പൊഴിയും സുരുചിര സുപ്രഭാതം

അഴകായ്, അനുപമമായ്...

ശ്രീകിരണങ്ങൾ സ്വർണ്ണ ശ്രീതിലകങ്ങൾ ചാർത്തും

ഈശ്വരധ്യാനം പൂക്കും സുപ്രഭാതം

 

പാർവ്വതീ പതേ, പരമേശ പശുപതേ, വര-

ഗംഗപോലെ തിരുവടി പണിയും ഭക്തകോടികൾ

ഉണരൂ തുയിലുണരൂ...

ഹൃദയനളിനദളമുണരുന്നൊരു

ദക്ഷിണകൈലാസ

ദക്ഷിണകൈലാസ നടയിൽ ഞാൻ ഗുരു

ദക്ഷിണയർപ്പിച്ചു തൊഴുതു നില്ക്കേ

ദക്ഷവൈരിയാം നീ തരില്ലേ, ദിവ്യ

ദർശനമടിയനു തമ്പുരാനേ, സാക്ഷാൽ

ദാക്ഷായണീപതേ നീ പുരാരേ

 

ദേവിയോടൊരുമിച്ചു വാണരുളീടുന്ന

ശാന്തമാമവിടുത്തെ സന്നിധിയിൽ

ഒരു ചെറുകൂവളത്തിലയായി വീഴുമീ

അടിയന്റെ സങ്കടം കേൾക്കുകില്ലേ

തൃക്കരതാരാലീ മൂർദ്ധാവു തൊട്ടെന്റെ

ഹൃത്തിലെ ആധികൾ തീർക്കുകില്ലേ

ചന്ദ്രക്കലാധരനേ

ചന്ദ്രക്കലാധരനേ ശങ്കരീ വല്ലഭനേ

ഇന്ദ്രനീലകണ്ഠനാം പ്രപഞ്ചനാഥനേ

ഈറനോടെ മുന്നിൽ വന്നു ഞാൻ, ദേവ ദേവ

നിൻ കടാക്ഷതീർഥമെന്നിൽ തൂകിവാ..

വിശ്വമായ തൻ വിലാസ നൃത്തമാടുമെന്റെ ജന്മ

ദുഃഖരാശിനീങ്ങുവാൻ വിഭോ കനിഞ്ഞു വാ

[ദേവനേ ദേവ ദേവനേ

ദാനവാരികൾക്കു രക്ഷയേകുമീശനേ

ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം

ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]



നിൻ കൃപാശു തൂകി ജന്മമുക്തിനല്കിയാത്മതാപ-

മാറ്റിടാൻ വരങ്ങളേകി നീ വാ (2)

ദേവകോടികൾക്കു നീ പകർന്ന സാന്ത്വനങ്ങളെന്നു-

ഗണപതിയേ തുയിലുണരൂ

ഗണപതിയേ തുയിലുണരൂ പമ്പാ

ഗണപതിയേ തുണയരുളൂ

ആരംഭ വിഘ്നങ്ങൾ അകലാനടിയന്റെ

ആത്മാവിൽ നീ വിളങ്ങൂ

കനിയൂ… അനിശം….

കനിയൂ അനിശം അനുഗ്രഹത്തേൻ ചൊരിയൂ

ചൊരിയൂ…..                                                       (ഗണപതിയേ)



പ്രണവത്സ്വരൂപാ നിൻ സവിധേ വന്നു

പ്രദക്ഷിണം ചെയ്യുന്നൂ പുരുഷാരം (2)

ആശ്രയഹീനം അലയുന്നോർക്കെന്നും

ആധാരം നിൻ പാദപദ്മം, അതിൽ

അവിരാമമെൻ നമസ്കാരം

[ഗം ഗണപതയേ നമോ നമഃ

ഗംഗാധരസുത നമോ നമഃ

പമ്പാ വാസാ പരപവിത്രാ

അണിവാകച്ചാർത്ത്

നാരായണ നാരായണ നാരായണ  ശൗരേ
നാരായണ  നാരായണ  നാരായണ  ശൗരേ
നാരായണ നാരായണ നാരായണ  ശൗരേ
നാരായണ  നാരായണ  നാരായണ  ശൗരേ

അണിവാകച്ചാർത്ത് കണ്ണനു മണിവാകച്ചാർത്ത് (2)
ഗോപുരവാതിൽ തുറന്നു ഭവാനൊരു ഗണപതി ഹോമക്കുറിച്ചാർത്ത്
ഗണപതി ഹോമക്കുറിച്ചാർത്ത്
അണിവാകച്ചാർത്ത് കണ്ണനു മണിവാകച്ചാർത്ത്
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

കേട്ടില്ലേ കേട്ടില്ലേ പെണ്ണേ

കേട്ടില്ലേ കേട്ടില്ലേ പെണ്ണേ കല്യാണമല്ലേ

മിഥിലയിൽ മൈഥിലി തന്നുടെ കല്യാണമല്ലേ

ആരുണ്ടു ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്

(കേട്ടില്ലേ കേട്ടില്ലേ ..)



ജനകന്റെ പൊന്മകളല്ലേ സീതയാം സുന്ദരി പെണ്മണിയല്ലേ

ജനങ്ങളിൽ കേൾക്കേ വിളംബരം വേണ്ടെ

ജാനകിദേവിക്കു കല്യാണമല്ലേ

ജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽ

ജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽ

മണിവിളക്കുകൾ

മണി വിളക്കുകൾ പവിഴം ചൊരിയും മന്ദിരത്തിൽ
സ്വർണ്ണ മണികൾ മന്ത്രമുരുവിടും നിൻ അമ്പലത്തിൽ (2)
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
(മണിവിളക്കുകൾ...)

ദുഃഖമാകെ വാടിപ്പോകും  നിന്റെ പാദത്തിൽ ആ..ആ..ആ
ദുഃഖമാകെ വാടിപ്പോകും  നിന്റെ പാദത്തിൽ
നന്മകളും പാറി വരും കിളികൾ പോലെ
ദേവാ ദേവാ ശ്രീ മണികണ്ഠാ
(മണിവിളക്കുകൾ...)

സകലലോക സമ്മതനേ ദേവനാഥനേ ആ..ആ.ആ
സകലലോക സമ്മതനേ ദേവനാഥനേ
ഓംകാര പൊരുളോനെ  ഹരിഹര സുതനേ
കനിയൂ കനിയൂ എന്നിൽ കനിയൂ
(മണിവിളക്കുകൾ...)

വെറുമൊരു മുളം തണ്ടിൽ

 

വെറുമൊരു മുളംതണ്ടിൽ നീയൊതുക്കുന്നു
വേദാന്ത സാരത്തിൻ ശ്രുതി സമുദ്രം
വെറുമൊരു പീലിക്കണ്ണിൽ നീ വിടർത്തുന്നു
വേദന കലരുമെൻ വർണ്ണ പ്രപഞ്ചം
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ
(വെറുമൊരു...)

പാൽക്കടലാമെന്റെ മനസ്സിൽ നീ സൂര്യ
പത്മപരാഗമായ് വിടരുമ്പോൾ
ഒരു മണിയവിലിനായ് ഊരു ചുറ്റുന്നൊരെൻ
നരജന്മ ദുരിതം നീ കണ്ടൂ
എന്റെ സങ്കടം മുഴുവനും നീയുണ്ടു
(വെറുമൊരു...)

ശ്രീ ശങ്കരപീഠം

 

ശ്രീ ശങ്കരപീഠം തൊഴുതു വലം വെയ്ക്കും
താമര മലർമണിക്കാറ്റേ
ദേവി എന്നംബിക തിരുമിഴിയുഴിഞ്ഞാൽ
പൂവിനു സൗന്ദര്യ ലഹരി എന്റെ
പൂജയ്ക്കും സൗന്ദര്യ ലഹരി

സ്വർഗ്ഗീയ ഗംഗ തൻ തീർത്ഥവുമായ് വന്നു
തൃപ്പാദം കഴുകും പുലരികളേ
കല്‍പ്പകപ്പൂക്കളാൽ കാൽ തുടയ്ക്കാൻ വരും
അപ്സര സന്ധ്യാ കന്യകളേ
ഒരു നിമിഷം നിങ്ങൾ എനിക്ക് തരൂ ഞാനാ
തിരുവടിത്തളിരൊന്നു തൊഴുതോട്ടേ എന്റെ
മിഴി രണ്ടും കടലായ് നിറഞ്ഞോട്ടേ

കുടജാദ്രിയല്ലോ തറവാട്

 

കുടജാദ്രിയല്ലോ തറവാട് എന്റെ
കുലപരദേവത മൂകാംബിക
അമൃതം ചുരത്തുന്ന കനിവാണു
കുളിരരുവിയായൊഴുകുന്ന സൗപർണ്ണിക

ഉദയങ്ങൾ പൂവിട്ട വഴി കടന്ന്
ഹൃദയമാം തേരിൽ നിറഞ്ഞിരുന്നു
ഉലകം വെയ്ക്കും തമ്പുരാട്ടീ നീയെൻ
കവിതക്കിടാവിന്നും കണ്ണെഴുതി
പൊട്ടു കുത്തീ തൊട്ടിലാട്ടി
പൊന്നരഞ്ഞാണിട്ടു നൂലു കെട്ടീ

നിറ തിങ്കൾ അമ്മയ്ക്ക് കൈവിളക്ക്
അരുണന്റെ കാണിയ്ക്ക ചാന്തുപൊട്ട്
മഴവില്ലു കൊണ്ടാണു കാപ്പുകെട്ട്
എന്റെ ഇട നെഞ്ചിൽ ഉത്സവക്കേളി കൊട്ട്
അന്നപൂർണ്ണേ എന്റെ ഗാനം
അമ്പലപ്രാവു പോൽ കൂടുകെട്ടി