ഹിന്ദു ഭക്തിഗാനങ്ങൾ

കുരുംബാംബികേ

 

കുരുംബാംബികേ വിശ്വ കുടുംബാംബികേ
മരണവും ജനനവും മനുഷ്യനു വിധിക്കുന്ന
മഹിതാംബികേ മായാ മയീ
(കുരുംബാംബികേ...)

അവയുടെ മദ്ധ്യേയുള്ള ജീവിത മഹാനദി
ഇരവും പകലും നിന്റെ കരുണാമൃതം
അതിൽ വന്നു പിറക്കാനും കരയാനും ചിരിക്കാനും
ക്ഷിതിയിലെ ജീവികൾക്ക് വിധിയെന്നുമേ
(കുരുംബാംബികേ...)

അവരുടെ സ്വർഗ്ഗമായ് ഭയാനക നരകമായ്
അവനിയെ മാറ്റുന്നൂ വിശ്വാംബിക
ജീവിത മഹാനദി പ്രവാഹം നിയന്ത്രിക്കും
പാവന പ്രദീപമേ മഹിതാംബിക
മഹിതാംബിക
(കുരുംബാംബികേ...)

ശ്രീമയി വാങ് മയീ

 

ശ്രീമയീ വാങ്മയീ ദേവിയെന്നാത്മാവിൻ
താമരപ്പൊയ്കയിലെഴുന്നള്ളൂ
കളി വീണ കൈകളിലേന്തി
കളഹംസ വാഹനമേറി
(ശ്രീമയീ...)

ശുഭ്രവസനേ ഇന്ദുപുഷ്പ വദനേ ശ്രുതി
ശുദ്ധമാം സംഗീത ലാവണ്യമേ
മുഗ്ദ്ധ ഹസിതേ മുല്ലമൊട്ടുകൾ വിരിയും നിൻ
മുത്തൊളിപ്പുഞ്ചിരിക്കായ് കൈ തൊഴുന്നേൻ
ദേവീ സരസ്വതീ അനുഗ്രഹിക്കൂ
നാവിൽ നിൻ തിരുമന്ത്രം കുറിക്കൂ കുറിക്കൂ
(ശ്രീമയീ...)

ഉണ്ണിഗണപതിത്തമ്പുരാനേ

ഉണ്ണിഗണപതിത്തമ്പുരാനേ
നിന്നമൃതേത്തിനിന്നെന്തു വേണം
എന്തു വേണം എന്തു വേണം

ക്കദളിപ്പഴക്കുല കൽക്കണ്ടവും
മധുരക്കുമിള നീരും ശർക്കരയും
നറുനെയ്യിൽ പൂത്ത നല്ലുണ്ണിയപ്പം
പിന്നെ ചെറുതേനും പുന്നെല്ലിൻ പൊന്നവിലും
കുഞ്ഞിളം നാക്കില തന്നിൽ വെച്ച്
ഉണ്ണിക്ക് നേദിച്ചു കൈ തൊഴുന്നേൻ
കൈ തൊഴുന്നേൻ
ഉണ്ണി ഗണപതി തമ്പുരാനേ
എന്നും പ്രസാദിക്കാനെന്തു വേണം
എന്തു വേണം എന്തു വേണം

ഇരുമുടിയുമേറ്റി

 

ഇരുമുടിയുമേറ്റി പെരുവഴികൾ താന്റി
തിരുനടയിൽ വന്നു ഞങ്ങളയ്യപ്പാ
ഹരിഹരസുതനാകുമയ്യപ്പാ

ശരണമന്ത്രം പാടീ ചരണപത്മം തേടി
പടികൾ കേറി വന്നു ഞങ്ങളയ്യപ്പാ
കലിയുഗവരദായകനാമയ്യപ്പാ
(ഇരുമുടി......)

ജന്മദുരിതമെന്നവൻ നദിയിൽ നീന്തും
സങ്കടമകറ്റീടുവാനയ്യപ്പാ നിൻ
സന്നിധാനം തേടി വന്നേ അയ്യപ്പാ
കണ്ണിന്നു കർപ്പൂരം നിൻ മനോജ്ഞ രൂപം
കണ്ടു കൈ തൊഴുന്നു ഞങ്ങളയ്യപ്പാ നിൻ
പൊൻ പ്രഭ നിറയേണമുള്ളിലയ്യപ്പാ
(ഇരുമുടി......)

ഇതു വരെ പാടാത്ത ഗാനം

 

ഇതു വരെ പാടാത്ത ഗാനം,
ഇതു വരെ കേൾക്കാത്ത ഗാനം
ഇനി ഞാൻ പാടാം കണ്ണാ നിനക്കായ്
ഈണം നീയാകുമെങ്കിൽ

ഈ ഗാനത്തെ പൂ ചൂടിക്കാൻ
നീലക്കടമ്പുകൾ ഓടി വരും
താളം തുള്ളും കൊലുസ്സണിയിക്കാൻ
കാളിന്ദീ നദി കുണുങ്ങി വരും
കാളിന്ദീ നദി കുണുങ്ങി വരും
ഓ..ഓ...ഓ..

 ഈ ഗാനത്തെ വാരിപ്പുണരാൻ
ഗോപാംഗനമാർ കൈ നീട്ടും
സാംഗോപാംഗം തഴുകിയുറക്കാൻ
പൂവെള്ളിക്കുടിലുകൾ ശ്രുതി മീട്ടും
ഓ..ഓ..ഓ..
 

നിദ്ര തലോടിയ

 

നിദ്ര തലോടിയ രാവുകളിൽ
സ്വപ്ന ശതാവരി വള്ളികളിൽ
ദർശനമേകിയ ഗുരുഗുഹനേ
അറുമുഖനേ ശിവസുതനേ

ഭൂമിയിൽ നിന്നും പോയവൊരൊന്നും
ഭൂമിയിലേക്ക് മടങ്ങുന്നില്ല
ഭൂമിയിലന്യം നിന്നവരെപ്പോൽ
തമ്മിൽ പൊരുതി ഒടുങ്ങുന്നെന്നും
ജ്യോതിഷ ഗുരുദേവ ജ്ഞാനപ്പഴമേ
നീയറിയും പൊരുൾ ആരറിയുന്നു
ആരറിയുന്നു
(നിദ്ര..)

എന്നു തുടങ്ങും എന്നു മടങ്ങും
മണ്ണിലെ മായാ നാടക ജന്മം
ജീവിതമാകും ജാതകദോഷം
കേവലം ഒരു കൈ ചാരം മാത്രം
താതനു പോലും നല്ലുപദേശം
നൽകിയ വേലാ നേർവഴിയേതോ
പാഴ് വഴിയേതോ
(നിദ്ര...)

മഞ്ജൂള വലം വെച്ച

 

മഞ്ജുള വലം വെച്ച
മഞ്ജുളാൽത്തറയിലെന്റെ കഞ്ജലോചനാ നിന്നെ
നിനച്ചു നിന്നൂ ഞാൻ നിനച്ചു നിന്നൂ
ഹരിഹരിഹരിയെന്ന മധുരമന്ത്രം
അരയാലിന്നിലകളുംജപിച്ചു നിന്നൂ
അറിയാതെൻ മിഴിയടഞ്ഞ നേരം
അരികിൽ നിൻ അരമണി കിലുങ്ങും പോലെ
വനമാലയണിയും നിൻ തിരുവുടലോ
മനതാരിൻ മതികത്തുദിച്ചു കണ്ടു
ശ്യാമള പത്മ ദയാളതലോചന
ശ്യാമ മനോഹര ദേവ ഹരേ

കനിവോലുമൊരു  നീല മേഘമായ് നീ
പനിനീരു പെയ്തു പെയ്തെൻ ഉയിർ നിറഞ്ഞു
അതിലെന്റെ കദനങ്ങൾ അലിഞ്ഞു മാഞ്ഞു
അനഘമാം പദരേണു ഞാനറിഞ്ഞു
നാരദതുംബുരു മുനിജനസേവിത
നാന്മുഖ പൂജിത ദേവ ഹരേ

കരിമൂർഖൻ വിരിമാറിൽ

 

കരിമൂർഖൻ വിരിമാറിൽ തിരുശോഭയായ്
കരിമ്പുള്ളിപ്പുള്ളിത്തോലും ഉടയാടയായ്
സൂര്യനും ചന്ദ്രനും കണ്ണിൽ സ്ഥിരതാമസം
ഗംഗയ്ക്കും അമ്പിളിക്കും ഒളിത്താവളം
തിരുജട ഒളിത്താവളം
കുടിച്ചും കൂത്താടിയും കൈ കൊടുത്തും കൊന്നെടുത്തും
ശിവമൂലി വലിച്ചും നീ നിറഞ്ഞീടുമ്പോൾ
ബ്രഹ്മശിരസ്സും കൊയ്തു മാറ്റി
തെണ്ടിയില്ലേ ചണ്ടിയായ് നീ
വിണ്ടലത്തിൻ നീലകണ്ഠാ

ഒരു കൈയ്യിൽ കലമാൻ കുഞ്ഞൊരു കൈയ്യിൽ കോടാലി
ഒരു കൈയ്യിൽ വരദം പിന്നൊരു കൈയ്യിൽ അഭയം
കാലനെയും കാമനെയും ചുടലച്ചാമ്പായ് പൂശും
തിരുമെയ്യും ശൈലജയ്ക്കായ് പങ്കു വെച്ചോനേ
ശ്രീ മഹാദേവാ ശ്രീ മഹാദേവാ
 

ശംഭുവിൻ കടുംതുടി

 

ശംഭുവിൻ കടും തുടി മുഴങ്ങുമ്പോൾ
അണ്ഡ കടാഹങ്ങൾ ഉണരുന്നു
അർദ്ധ നാരീശ്വര ചൈതന്യത്തിൻ
അനുപമ സൗന്ദര്യമറിയുന്നു

ആപാദചൂഡം വെണ്ണീറു പൂശി
ആയിരം സർപ്പ ഫണമാല ചൂടീ
പുലിത്തോലുടുത്തെത്തും താൺദവ പ്രിയനേ
പുരുഷാർഥങ്ങൾ നിൻ ഭൂതഗണങ്ങൾ
നമസ്തേ നമസ്തേ നമസ്തേ

ഇന്ദ്രനീലാഭമാം നിന്നോമൽ കണ്ഠവും
ചന്ദ്രക്കല തന്റെ ചാരുതയും
ചെങ്കനൽ ചിതറുന്ന മൂന്നാം മിഴിയും
സംഹാരമൂർത്തേ
നമസ്തേ നമസ്തേ നമസ്തേ
നമസ്തേ നമസ്തേ നമസ്തേ

ഗണപതിഭഗവാനേ

ഗണപതിഭഗവാനേ
ഗണപതിഭഗവാനേ നമാമീ
ഗണപതിഭഗവാനേ
ഗണപതിഭഗവാനേ ...
ഉണരും പ്രഭാതത്തിൻ ഹവിസ്സിൽ നിന്നുയിർക്കും
പഴവങ്ങാടിയുണ്ണി ഗണപതിയേ..
ഗണപതിഭഗവാനേ നമാമീ ഗണപതിഭഗവാനേ

ഉമയ്ക്കും മഹേശ്വരനും ഒരു വലം വെയ്ക്കുമ്പോൾ
ഉലകത്തിന്നൊക്കെയും നിൻ പ്രദക്ഷിണമായ് (2)
ഹരിശ്രീയെന്നെഴുതുമ്പോൾ ഗണപതിയായ് കാണും
അടിയന്റെ വിഘ്നങ്ങൾ ഒഴിപ്പിക്കും ഒന്നായ് നീ (2)
(ഗണപതിഭഗവാനേ ...)