കരിമൂർഖൻ വിരിമാറിൽ

 

കരിമൂർഖൻ വിരിമാറിൽ തിരുശോഭയായ്
കരിമ്പുള്ളിപ്പുള്ളിത്തോലും ഉടയാടയായ്
സൂര്യനും ചന്ദ്രനും കണ്ണിൽ സ്ഥിരതാമസം
ഗംഗയ്ക്കും അമ്പിളിക്കും ഒളിത്താവളം
തിരുജട ഒളിത്താവളം
കുടിച്ചും കൂത്താടിയും കൈ കൊടുത്തും കൊന്നെടുത്തും
ശിവമൂലി വലിച്ചും നീ നിറഞ്ഞീടുമ്പോൾ
ബ്രഹ്മശിരസ്സും കൊയ്തു മാറ്റി
തെണ്ടിയില്ലേ ചണ്ടിയായ് നീ
വിണ്ടലത്തിൻ നീലകണ്ഠാ

ഒരു കൈയ്യിൽ കലമാൻ കുഞ്ഞൊരു കൈയ്യിൽ കോടാലി
ഒരു കൈയ്യിൽ വരദം പിന്നൊരു കൈയ്യിൽ അഭയം
കാലനെയും കാമനെയും ചുടലച്ചാമ്പായ് പൂശും
തിരുമെയ്യും ശൈലജയ്ക്കായ് പങ്കു വെച്ചോനേ
ശ്രീ മഹാദേവാ ശ്രീ മഹാദേവാ