മഞ്ജുള വലം വെച്ച
മഞ്ജുളാൽത്തറയിലെന്റെ കഞ്ജലോചനാ നിന്നെ
നിനച്ചു നിന്നൂ ഞാൻ നിനച്ചു നിന്നൂ
ഹരിഹരിഹരിയെന്ന മധുരമന്ത്രം
അരയാലിന്നിലകളുംജപിച്ചു നിന്നൂ
അറിയാതെൻ മിഴിയടഞ്ഞ നേരം
അരികിൽ നിൻ അരമണി കിലുങ്ങും പോലെ
വനമാലയണിയും നിൻ തിരുവുടലോ
മനതാരിൻ മതികത്തുദിച്ചു കണ്ടു
ശ്യാമള പത്മ ദയാളതലോചന
ശ്യാമ മനോഹര ദേവ ഹരേ
കനിവോലുമൊരു നീല മേഘമായ് നീ
പനിനീരു പെയ്തു പെയ്തെൻ ഉയിർ നിറഞ്ഞു
അതിലെന്റെ കദനങ്ങൾ അലിഞ്ഞു മാഞ്ഞു
അനഘമാം പദരേണു ഞാനറിഞ്ഞു
നാരദതുംബുരു മുനിജനസേവിത
നാന്മുഖ പൂജിത ദേവ ഹരേ