ഉണ്ണിഗണപതിത്തമ്പുരാനേ

ഉണ്ണിഗണപതിത്തമ്പുരാനേ
നിന്നമൃതേത്തിനിന്നെന്തു വേണം
എന്തു വേണം എന്തു വേണം

ക്കദളിപ്പഴക്കുല കൽക്കണ്ടവും
മധുരക്കുമിള നീരും ശർക്കരയും
നറുനെയ്യിൽ പൂത്ത നല്ലുണ്ണിയപ്പം
പിന്നെ ചെറുതേനും പുന്നെല്ലിൻ പൊന്നവിലും
കുഞ്ഞിളം നാക്കില തന്നിൽ വെച്ച്
ഉണ്ണിക്ക് നേദിച്ചു കൈ തൊഴുന്നേൻ
കൈ തൊഴുന്നേൻ
ഉണ്ണി ഗണപതി തമ്പുരാനേ
എന്നും പ്രസാദിക്കാനെന്തു വേണം
എന്തു വേണം എന്തു വേണം

അടയുണ്ടേ    മലരുണ്ടേ കനികളുണ്ടേ
അമൃതു തുളുമ്പും കരിമ്പുമുണ്ടേ
ഉരുളിയിൽ പാലട പ്രഥമനുണ്ടേ
പിന്നെ ഒരു വല്ലം മാമ്പഴം മുന്തിരിയും
പൊന്നാരപ്പൂമ്പട്ടുടുത്തു വാ വാ
ചാന്തു ചിന്തൂരങ്ങൾ ചാർത്തി വാ വാ
ചാർത്തി വാ വാ
ഉണ്ണീ ഗണപതി തമ്പുരാനേ
മുന്നിലെ വിഘ്നങ്ങൾ നീക്കീടേണേ
വിഘ്നങ്ങൾ നീക്കീടേണേ
വിഘ്നങ്ങൾ നീക്കീടേണേ