കുരുംബാംബികേ

 

കുരുംബാംബികേ വിശ്വ കുടുംബാംബികേ
മരണവും ജനനവും മനുഷ്യനു വിധിക്കുന്ന
മഹിതാംബികേ മായാ മയീ
(കുരുംബാംബികേ...)

അവയുടെ മദ്ധ്യേയുള്ള ജീവിത മഹാനദി
ഇരവും പകലും നിന്റെ കരുണാമൃതം
അതിൽ വന്നു പിറക്കാനും കരയാനും ചിരിക്കാനും
ക്ഷിതിയിലെ ജീവികൾക്ക് വിധിയെന്നുമേ
(കുരുംബാംബികേ...)

അവരുടെ സ്വർഗ്ഗമായ് ഭയാനക നരകമായ്
അവനിയെ മാറ്റുന്നൂ വിശ്വാംബിക
ജീവിത മഹാനദി പ്രവാഹം നിയന്ത്രിക്കും
പാവന പ്രദീപമേ മഹിതാംബിക
മഹിതാംബിക
(കുരുംബാംബികേ...)