കഥകളിപ്പന്തലിൽ ചിലമ്പു കെട്ടി

കഥകളിപ്പന്തലിൽ ചിലമ്പു കെട്ടി

കളിവിളക്കിൻ മുന്നിൽ മിഴിയിളക്കി

കമലദളക്കൈ മുദ്രയുമായ് നിൽക്കും

കേരളമൊരു സ്വപ്ന സുന്ദരീ

ആ...ആ..ആ‍..

(കഥകളിപ്പന്തലിൽ....)



വടക്കൻ പാട്ടിലെ ഞൊറിവെച്ച തുന്നിയ

വയനാടൻ ചേലയും തറ്റുടുത്ത് (2)

കാലടിപ്പുഴയുടെ തീരത്തു കൂടവൾ

കാർമുകമേന്തി നടക്കുമ്പൊഓൾ

ഉണ്ണിയാർച്ചയായ് തോന്നും കേരളം

ഉദ്യാനനർത്തകിയെന്നു തോന്നും

(കഥകളിപ്പന്തലിൽ....)



സ്വാതിതിരുനാളിൻ സ്വരലയം പാകിയ

സുവർണ്ണ വീണയും കൈയ്യിലേന്തി (2)

എൻ മോഹതളിരിന്റെ തണലിലൂടവൾ

തൈമണിക്കാറ്റായ് ഒഴുകുമ്പൊൾ

ശീലാവതിയായ് തോന്നും കേരളം

ശ്രീലകത്തമ്മയെന്നു തോന്നും

(കഥകളിപ്പന്തലിൽ....)