ലളിതസംഗീതം

ജയദേവകവിയുടെ ഗീതികൾ

Title in English
Jayadevageethiyude

 

ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ
രാജീവനയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ
രാധേ ഉറക്കമായോ...(ജയദേവകവിയുടെ...)

നിന്റെ കണ്ണീരൊരു കാളിന്ദിയായത്
ഇന്നുമറിഞ്ഞില്ല ദേവൻ  (2)
നിന്റെ ചിലങ്കകൾ മൂകമായ് തീർന്നതും
തെല്ലുമറിഞ്ഞില്ല കണ്ണൻ (2) (ജയദേവകവിയുടെ...)

ഈ നിശാവേളയിൽ നിന്റെ നിനവൊരു
വേണുഗാനത്തിലലിഞ്ഞോ (2)
ഈ ശാന്ത നിദ്രയിൽ നിന്റെ കനവുകൾ
ദ്വാരക തേടി പറന്നോ (2) (ജയദേവകവിയുടെ...)

-----------------------------------------------------------------------------------

 

 

 

 

ഗാനശാഖ

എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ

 

എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ
കുന്നല നാടു കാണാനെഴുന്നള്ളാത്തൂ
പൊന്നോണപ്പൂ വിരിയും തൊടിയിലെന്തേ നിന്റെ
ചന്ദന മെതിയടിയൊച്ച കേൾക്കാത്തൂ

തൃച്ചംബരത്തു കുളിച്ചു തൊഴാൻ
പ്പൊയൊരിത്തിരിപ്പൂവും തിരിച്ചു വന്നൂ
തെച്ചിയും തുമ്പയും തമ്പുരാന്റെ പൊന്നു
തൃച്ചേവടി കാണാൻ കാത്തു നിന്നു

ആടിക്കാറൊക്കെയും പെയ്തൊഴിഞ്ഞു
മാനത്തവണി പൊൻ വെയിൽ കുട വിരിഞ്ഞൂ
മഞ്ഞ പിഴിഞ്ഞ ചിറ്റാട ചാർത്തി ഈ
മണ്ണിൽ മുക്കുറ്റി തൊഴുതു നിന്നൂ

ഗാനശാഖ

ഇത്തിരിപ്പൂവേ പൂത്തുമ്പീ

ഇത്തിരിപ്പൂവേ പൂത്തുമ്പീ
ഇത്തറ നാൾ നിങ്ങളെങ്ങു പോയീ
ഏതെല്ലാം ഏതെല്ലാം ദേശം കണ്ടൂ
ഏതെല്ലാം കാഴ്ചകൾ കണ്ടൂ

അമ്പിളിപ്പൂ ചൂടും മാമലകൾ
മഞ്ഞണിമാമലകൾ
കുങ്കുമം പൂക്കുന്ന താഴ്വരകൾ
കാശ്മീരത്താഴ്വരകൾ
ഗംഗായമുനാസരസ്വതിമാരുടെ
സംഗമ സൗന്ദര്യ ലഹരികളും ആഹാ
കണ്ടൂ കൺ കുളിർത്തൂ (ഇത്തിരിപ്പൂവേ...)

ഏകാന്തതയുടെ വിന്ധ്യ തടങ്ങളിൽ
ഏതോ കവിയെത്തേടി
ഇന്നുമൊരു മുകിൽ കാതോർത്തു വന്നുവോ
കണ്ണുനീർ പെയ്തു പോയോ
ജന്മദുഃഖങ്ങൾ പോലിന്നുമൊഴുകുന്ന
നർമ്മദയെ നിളാകന്യകയെ ആഹാ
കണ്ടൂ കൺ നിറഞ്ഞൂ (ഇത്തിരിപ്പൂവേ...)

ഗാനശാഖ

സുഖമല്ലേ ചൊല്ലൂ

 

സുഖമല്ലേ ചൊല്ലൂ സുഗന്ധ വാഹിയായ്
മുഖം തരാതെ പോം കുളിരിളം കാറ്റേ
മുളകൾ തൻ തിരുമുറിവിൽ ചുംബിച്ചു
കളരവങ്ങളാലുണർത്തുകെന്നെ നീ
മദമെഴും നിന്റെ ഹൃദയ താളത്തിൽ
തുടി മുഴക്കത്താലുണർത്തുകെന്നെ നീ
എനിക്കും നിന്നെപ്പോൽ സ്വതന്ത്രനാകണം
എനിക്കും നിന്നെപ്പോൽ ഉറക്കെ പാടണം (സുഖമല്ലേ...)

ഋതുക്കൾ വന്നെത്തും നടവഴികളിൽ
ഉടുക്കു കൊട്ടിയാ വരവുണർത്തണം
കരിമുകിൽക്കുടം ചുമലിലേറ്റിയാ
മലമുകളിൽ കൊണ്ടടിച്ചുടയ്ക്കണം
എനിക്കും നിന്നെപ്പോൽ ഒരു ദിനാന്തത്തിൻ
മടിക്കുത്തിൽ വീണു കിനാവു കാണണം (സുഖമല്ലേ...)

ഗാനശാഖ

സാഗരമെ നിനക്കെത്ര ഭാവം

സാഗരമേ നിനക്കെത്ര ഭാവം
ശാന്തം അശാന്തം രൗദ്രം
സാഗരമേ നിനക്കെത്ര ഭാവം

കരയുന്ന പൈതലെപ്പാടിയുറക്കുന്ന
കനിവാർന്നൊരമ്മയെ പോലെ
പകലിന്റെ രാഗവും രാവിന്റെ രക്തവും
കവരുന്ന യക്ഷിയെപ്പോലെ (സാഗരമേ...)

എരിയുന്ന സന്ധ്യയെ സ്നേഹം തുടിക്കുന്ന
കരതാരാൽ തഴുകുന്നു നീ
അരുമയായാനന്ദനർത്തനമാടുന്നൊ
രഴകിന്റെ ദൂതിക നീ (സാഗരമേ...)

--------------------------------------------------------

ഗാനശാഖ

ആവണിചന്ദ്രിക പൂക്കളമെഴുതിയ

ആവണിചന്ദ്രിക പൂക്കളമെഴുതിയ
പൂമണി മുറ്റത്ത് വന്നില്ല നീ
ഓണക്കിളികളും ഓർമ്മകളും നിന്നെ
കാണുവാൻ മോഹിച്ചു കാത്തിരുന്നു
വെറുതേ...ഓർത്തിരുന്നു..
ആത്മാവിൻ ഊഞ്ഞാലിൽ ചേർന്നിരുന്നു  (2)
(ആവണി ചന്ദ്രിക )

അമ്മയൊരുക്കിയ തുമ്പപ്പൂച്ചോറുണ്ണാൻ
ഉമ്മറക്കോലായിൽ വന്നില്ല നീ
കണ്ണുനീർ വറ്റാ മിഴികളുമായ് നിന്നെ
കാതരമാരോ കാത്തിരുന്നു..
വെറുതേ...ഓർത്തിരുന്നു..
ആത്മാവിൻ ഊഞ്ഞാലിൽ ചേർന്നിരുന്നു (2)
(ആവണി ചന്ദ്രിക )

ഗാനശാഖ
Submitted by Kiranz on Tue, 09/15/2009 - 17:17

പകൽ വാഴുമാദിത്യൻ

Title in English
Pakal Vazhum Adithyan

പകൽ വാഴുമാദിത്യൻ പടിഞ്ഞാറസ്തമിച്ചു
പടിപ്പുര വാതിൽക്കൽ കിളി ചിലച്ചു
നറുതിരി കത്തുന്ന നിലവിളക്കായ് സഖീ
നിൻ മുഖമുള്ളിൽ ഞാൻ കൊളുത്തി വെച്ചു എന്റെ
നാലില്ല മുറ്റത്ത് ലാവുദിച്ചൂ (പകൽ..)

രാവെളിച്ചത്തിൽ മറപ്പടിക്കോലായിൽ
രാകേന്ദുവായ് വിടർന്നു നീയൊരു
രാകേന്ദുവായ് വിടർന്നു
നിന്നിലെൻ നിർന്നിദ്ര രാവുകളിലെന്തിനോ
നിരവദ്യ ചുംബനം പകർന്നു വെച്ചു നിന്റെ
നീലോല്‍പ്പലമിഴി തുടിച്ചു (പകൽ..)

ഗാനശാഖ

നീ മറന്നാലും തിരയടിക്കും പ്രിയേ

നീ മറന്നാലും തിരയടിക്കും പ്രിയേ
ഞാനില്ലെങ്കിലും പുഴയൊഴുകും (2)
എങ്കിലും മനസ്സിന്റെ നിറം മാഞ്ഞ കോലായിൽ
നീ വരുമെന്നോർത്തു വാതിലും ചാരാതെ ഇന്നും
നിൻ പരിദേവന മൊഴികളുറങ്ങും നെഞ്ചിൻ നോവറിയുന്നു ഞാൻ

പൂ പൊഴിഞ്ഞാലും പൂവാടിയിൽ
ഓർമ്മകൾ തേടും തൂവസന്തം
നീ വിളിച്ചാലും കേൾക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്പ ലോകത്ത് ദൂരേ
പുഞ്ചവയൽക്കിളി പാടും പാട്ടിനെയോർത്തും നോവറിയുന്നു ഞാൻ

നീ മറന്നാലും തിരയടിക്കും പ്രിയേ
ഞാനില്ലെങ്കിലും പുഴയൊഴുകും (2)
പൂ പൊഴിഞ്ഞാലും പൂവാടിയിൽ
ഓർമ്മകൾ തേടും തൂവസന്തം

Film/album
ഗാനശാഖ

പുഷ്പസുരഭിലശ്രാവണത്തിൽ

പുഷ്പസുരഭിലശ്രാവണത്തിൽ
പൂനിലാവണിപ്പന്തലിൽ
വർഷനീരദനീലയവനിക
നീങ്ങിമാറിയ വേളയിൽ (പുഷ്പ...)

കനകനൂപുരം കാലിൽ ചാർത്തിയ
കാമിനി സൗദാമിനി
നവസമാഗമസ്വാഗതത്തിനു
നടനമാടീ വേദിയിൽ (പുഷ്പ...)

മാരുതൻ മണിവേണുവൂതി
മറകടൽത്തിര മൃദംഗമായ്
മധുരരജനീ കോകിലധ്വനി
പുതിയ നർത്തനഗാനമായ്  (പുഷ്പ..)

താരും തളിരും പൂവും പുല്ലും
പുഴയും പുൽകും പുളിനവും
വയലും കതിരും ചളിയിൽ നിന്നും
പുഞ്ചിരിക്കും നളിനവും
രാഗഭാവ താളമേളന
നൃത്തരംഗം കാൺകവേ
രാജനർത്തകി നൃത്തമാടി
ഗഗനമാം മണിവേദിയിൽ (പുഷ്പ...)

ഗാനശാഖ