ഇത്തിരിപ്പൂവേ പൂത്തുമ്പീ
ഇത്തറ നാൾ നിങ്ങളെങ്ങു പോയീ
ഏതെല്ലാം ഏതെല്ലാം ദേശം കണ്ടൂ
ഏതെല്ലാം കാഴ്ചകൾ കണ്ടൂ
അമ്പിളിപ്പൂ ചൂടും മാമലകൾ
മഞ്ഞണിമാമലകൾ
കുങ്കുമം പൂക്കുന്ന താഴ്വരകൾ
കാശ്മീരത്താഴ്വരകൾ
ഗംഗായമുനാസരസ്വതിമാരുടെ
സംഗമ സൗന്ദര്യ ലഹരികളും ആഹാ
കണ്ടൂ കൺ കുളിർത്തൂ (ഇത്തിരിപ്പൂവേ...)
ഏകാന്തതയുടെ വിന്ധ്യ തടങ്ങളിൽ
ഏതോ കവിയെത്തേടി
ഇന്നുമൊരു മുകിൽ കാതോർത്തു വന്നുവോ
കണ്ണുനീർ പെയ്തു പോയോ
ജന്മദുഃഖങ്ങൾ പോലിന്നുമൊഴുകുന്ന
നർമ്മദയെ നിളാകന്യകയെ ആഹാ
കണ്ടൂ കൺ നിറഞ്ഞൂ (ഇത്തിരിപ്പൂവേ...)
-----------------------------------------------------------------------