ലളിതസംഗീതം

കാലം ഒരു പുലർകാലം

കാലം ഒരു പുലർകാലം
കുളിരല തേടും  കിളികുലജാലം
സുരഭില കാലം ഒരു പുലർകാലം
കുളിരല തേടും  കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും
ഇടംവലം തിരിഞ്ഞൊരു നടനത്തിൻ
ചുവടു വെച്ചു കൊണ്ടിലകൾ നുള്ളുന്ന  (കാലം ഒരു പുലർകാലം...)

വാഴുന്നോരു വീഴുമ്പോഴും
വീഴുന്നോരു വാഴുമ്പോഴും
വാനമ്പാടീ നിന്റെ പാട്ടിലെ (2)
ഈണം മൂളും കാറ്റു വീശുമ്പോളേറ്റു പാടുന്നു
നീലപ്പീലിക്കാടും  മേടും കാട്ടാറും  (കാലം ഒരു പുലർകാലം..)

ഗാനശാഖ

നമ്മുടെ അനുരാഗം പ്രിയരാഗമായൊരു

നമ്മുടെ അനുരാഗം പ്രിയരാഗമായൊരു
പ്രണയകാവ്യം ഞാൻ രചിച്ചാൽ
അങ്ങതിൻ വരികൾ
ഞാനതിൻ സ്വരങ്ങൾ
നമ്മുടെ സ്വപ്നങ്ങളോ വർണ്ണങ്ങൾ (നമ്മുടെ...)

ആരുമാരോടും പറഞ്ഞാൽ ജയിക്കാത്ത
ദിവ്യസത്യങ്ങളാണുള്ളടക്കം
നമ്മുടെ  ഇഷ്ടങ്ങൾ ധന്യമായ് മാറ്റിയ
ജീവിതമാണതിൻ സന്ദേശം
കൊച്ചു പിണക്കവും ഏറെയുണക്കവും
പിന്നെയോ പ്രണയ സങ്കല്പങ്ങളും(2)    (നമ്മുടെ..)

ഗാനശാഖ

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ

ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
അന്നെന്റെ കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു... കുണുങ്ങി നിന്നു...
കൊഞ്ചിക്കുണുങ്ങി നിന്നു.. ഞാൻ സ്വയം മറന്നു ...(ഏതോ സ്വകാര്യം...)

ഒരു മാത്രയെന്തോ നിനച്ച പോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ് (2)
അരികിൽ വരുകില്ലെന്നായ് ...ഒന്നും കേൾക്കേണ്ടെന്നായ്...
ഇഷ്ടം കൂടില്ലെന്നായ്...(ഏതോ സ്വകാര്യം...)

ഗാനശാഖ

ഇനിയാർക്കുമാരോടും ഇത്ര മേൽ

ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെന്തോ
അതാണെൻ പ്രിയനോടെനിക്കുള്ളതെന്തോ
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്തതെല്ലാം
അതാണെൻ പ്രിയനോടെനിക്കുള്ളതെല്ലാം

ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത ഇഷ്ടമാണെൻ
പ്രിയനോടെനിക്കുള്ള ഇഷ്ടം  (2)
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത സ്നേഹമാണെൻ
പ്രിയനോടെനിക്കുള്ളസ്നേഹം
ഇനിയാർക്കുമാരോടും ഇത്ര മേൽ തോന്നാത്ത രാഗമാണെൻ
പ്രിയനോടെനിക്കുള്ളനുരാഗം (ഇനിയാർക്കുമാരോടും..)

ഗാനശാഖ

ഉറങ്ങാൻ നീയെനിക്കരികിൽ വേണം

ഉറങ്ങാൻ നീയെനിക്കരികിൽ വേണം
ഉണരുമ്പോൾ എൻ കണിയാകേണം
ഉണർന്നാൽ പിന്നെനിക്കുണർവേകുവാൻ
ഒരു ചുംബനത്തിൻ മധുരം വേണം (ഉറങ്ങാൻ...)

പുഞ്ചിരിയഴകായ് ചുണ്ടിൽ വേണം
പിണങ്ങാതെ കേൾക്കാൻ ക്ഷമ വേണം (2)
പരിഭവിച്ചാലുമെൻ അരികിലെത്തി
പതിവുകൾ തെറ്റാതെ നോക്കിടണം
പതിവുകൾ തെറ്റാതെ നോക്കിടണം (ഉറങ്ങാൻ...)

സന്ധ്യാദീപം കൊളുത്തേണം
സർവ്വേശ്വരിയായ് വിളങ്ങേണം (2)
കനിവോടെ ദൈവം കാത്തു രക്ഷിക്കാൻ
കണ്ണീരോടെന്നും പ്രാർഥിക്കണം  (ഉറങ്ങാൻ...)

---------------------------------------------------------------

ഗാനശാഖ

ആദ്യമായ് കണ്ട നാളോർമ്മയുണ്ടോ

ആദ്യമായ് കണ്ട നാളോർമ്മയുണ്ടോ
ആരാദ്യം കണ്ടതെന്നോർമ്മയുണ്ടോ
ആദ്യമായ് മിണ്ടിയതോർമ്മയുണ്ടോ
ആരാദ്യം മിണ്ടിയെന്നോർമ്മയുണ്ടോ
പറയൂ പ്രിയ സഖീ നീ
പറയൂ പ്രിയ സഖീ നീ
ആ ദിവസം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരിത്തരിക്കാറുണ്ടോ
ആ..ആ.ആ.ആ....

അദ്യം ഞാൻ കോപിച്ചതോർമ്മയുണ്ടോ
അതിനെന്തു കാരണമോർമ്മയുണ്ടോ
ആദ്യം നീ നാണിച്ചതോർമ്മയുണ്ടോ
അതിനെന്തു കാരണമോർമ്മയുണ്ടോ
പറയൂ പ്രിയ സഖീ നീ
പറയൂ പ്രിയ സഖീ നീ
ആ മുഹൂർത്തം നിനക്കോർമ്മയുണ്ടോ
ഓർത്തു നീ കോരിത്തരിക്കാറുണ്ടോ

ഗാനശാഖ

ആരാണു നീയെനിക്കോമലേ

ആരാണു നീയെനിക്കോമലേ
ആരാണു നീയെനിക്കാരോമലേ
ചിന്തകളിൽ എൻ രാഗസ്വപ്നങ്ങളിൽ
എന്നിലെയെന്നെ ഉണർത്തും വികാരമേ
ആരു നീ ആരു നീ ആരോമലേ ആരോമലേ (ആരാണു...)

അറിയാതെന്നാത്മാവിൽ വർണ്ണപുഷ്പങ്ങൾ തൻ
സിന്ദൂരക്കുറി ചാർത്താൻ വന്നവളോ ആ...
അറിയാതെന്നാത്മാവിൽ വർണ്ണപുഷ്പങ്ങൾ തൻ
സിന്ദൂരക്കുറി ചാർത്താൻ വന്നവളോ
ഒരു ദുഃഖഗാനത്തിൻ ശ്രുതി കേട്ടു വന്നെന്റെ
ചേതനക്കുണർവ്വു പകർന്നവളോ
ആരു നീ ആരു നീ ആരോമലേ ആരോമലേ (ആരാണു...)

ഗാനശാഖ

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
രാഗമായ്  അത് താളമായ്
നീയെനിക്കാത്മാവിൻ ദാഹമായി
ശൂന്യമാമെൻ ഏകാന്തതയിൽ പൂവിട്ടൊരനുഗാമായ്
നീയൊരു സ്നേഹവികാരമായി (ഒന്നിനുമല്ലാതെ...)

മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി
മധുരസ്മരണകൾ തൻ തിരികൾ (2)
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കർപ്പൂര തിരികൾ ആ...
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കർപ്പൂര തിരികൾ (ഒന്നിനുമല്ലാതെ..)

ഗാനശാഖ

എണ്ണക്കറുപ്പിന്നേഴഴക്

ഉം...ഉം..ഉം....
എണ്ണക്കറുപ്പിന്നേഴഴക്
എന്റെ കണ്മണിക്കോ നിറയഴക് (2)
മിഴികളിൽ വിടരും പൂവഴക്
മൊഴികളിലോ തേനഴക് (എണ്ണക്കറുപ്പി....)

ആദ്യത്തെ നോട്ടത്തിൽ കുസൃതിക്കാരി
പിന്നെ ഞാൻ കേട്ടതോ വാശിക്കാരി(2)
നേരിട്ടു കണ്ടപ്പോൾ കുറുമ്പുകാരി
അടുത്തു ഞാനറിഞ്ഞപ്പോൾ തൊട്ടാവാടി
അഴകേ മിഴിയഴകേ
നീയെനിക്കെന്നും നിറപൗർണ്ണമി (എണ്ണക്കറുപ്പി...)

നീ ചിരിച്ചാലത് പാലമൃത്
ആ വിളിയോ താരാട്ട് (2)
കണ്മണിയാളെൻ അരികത്തു വന്നാൽ
കണ്മുന്നിലെല്ലാം പൊൻ വസന്തം
അഴകേ മിഴിയഴകേ
നീയെനിക്കാന്മാനുരാഗവർഷം (എണ്ണക്കുറുപ്പി...)

ഗാനശാഖ

നിനക്കായ് ദേവാ പുനർജ്ജനിക്കാം

നിനക്കായ് ദേവാ പുനര്‍ജ്ജനിക്കാം
ജന്മങ്ങൾ  ഇനിയും ഒന്നുചേരാം(2)
അന്നെന്റെ ബാല്യവും കൌമാരവും
നിനക്കായ് മാത്രം പങ്കുവയ്കാം
ഞാൻ പങ്കു വെയ്ക്കാം (നിനക്കായ്…)

നിന്നെയുറക്കുവാൻ താരാട്ടു കട്ടിലാ
ണിന്നെൻ പ്രിയനേ എൻ ഹൃദയം (2)
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾ
ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ
നിന്നെ വര്‍ണ്ണിച്ചു ഞാൻ ആദ്യമായ് പാടിയ
താരാട്ടു പാട്ടിന്റെ ഈണമല്ലേ
താരാട്ടു പാട്ടിന്റെ ഈണമല്ലേ (നിനക്കായ്…)

ഗാനശാഖ