ലളിതസംഗീതം

ഓമലാളെ എന്റെ തേന്മൊഴിയാളേ

ഓമലാളെ എന്റെ തേന്മൊഴിയാളേ
മുന്തിരി തേന്‍ ചുണ്ടു വാടിയതെന്തേ
കണ്ണു പൊത്തിയ കൈ വിരലില്‍
നുള്ളി നോവിച്ചതെന്തേ
പറയൂ പറയൂ തേന്‍ മൊഴി പറയൂ
(ഓമലാളെ..)

ഹംസ തൂലിക ശയ്യ തന്നില്‍
നമ്മൾ ഇണ ചേര്‍ന്നു മയങ്ങാന്‍
നിന്റെ ചൂടു പകര്‍ന്നെടുക്കാന്‍
എന്റെ രോമാഞ്ചം അണിയിക്കാന്‍
ഇന്നു രാവില്‍ നിന്റെ വികാരം
പൗര്‍ണ്ണമി പാലൊഴുക്കാന്‍
(ഓമലാളെ)

നാണത്തിന്‍ കുമ്പിള്‍ പൊതിഞ്ഞ പൂന്തേന്‍
രാഗമാനസ ശലഭം ഞാന്‍ നുകർന്നെടുക്കും
മുല്ല മാല ചൂടിയ്ക്കാം
ചെമ്പകപ്പൂ ചാര്‍ത്തിക്കാം
ഒന്നു ചിരിക്കെന്റെ കണ്‍കുളിരെ
(ഓമലാളെ)

 

ഗാനശാഖ

കുളിരിനു കുളിരുണ്ടോ

കുളിരിനു കുളിരുണ്ടോ തളിരിനു തളിരുണ്ടോ
 

നിന്‍ ചൊടിയില്‍ നിന്‍ മുടിയില്‍ (2)
കരളിന്‍ പൂവനിയില്‍ കാണാത്ത പൂവനിയില്‍ (2)
 

ഗാനശാഖ

നേരം വിഭാതമായ്

 

നേരം വിഭാതമായീ ഉണ്ണീ
 ദൂരെ കനകരഥം പുൽകീ സൂര്യോദയം
മഞ്ഞലയിൽ കുടജാദ്രി മുങ്ങീ
മൂകാംബിക ദേവീ തവ ഗീതം മുഴങ്ങി
(നേരം വിഭാതമായി..)

തിരുനാമം ചൊല്ലാത്തൊരു സന്ധ്യകളമ്മേ
ഉഷമലരികൾ പൂക്കാത്തൊരു യുഗമാണമ്മേ
അരുമകളിൽ പകരുന്നത് വിഷമാണമ്മേ
ഇഹലോകത്തിനിയും നിൻ തിരുവടിവരുളണമമ്മേ
(നേരം വിഭാതമായി..)

Film/album
ഗാനശാഖ

മാവുകൾ പൂത്തു മണം പരത്തുന്നൊരീ

മാവുകള്‍ പൂത്തു മണം പരത്തുന്നൊരീ
രാവില്‍ , പുരാതനമീ പുരിയില്‍
കാത്തിരിക്കുന്നുവോ നര്‍ത്തകീ, എന്‍ ഗസല്‍
കേള്‍ക്കുവാന്‍ നീയും നിന്‍ കാല്‍ച്ചിലമ്പും

(മാവുകള്‍ പൂത്തു ....)

സ്വീകരിക്കൂ നീ പ്രണയസുഗന്ധിക-
ളാകുന്നൊരീ ഗസല്‍പ്പൂക്കള്‍ സഖീ
ഇന്നതിന്‍ തീക്ഷ്ണസുഗന്ധലഹരിയില്‍
നിന്നെ മറന്നൊന്നു നൃത്തമാടൂ
എന്‍ സ്വരധാരയും നിന്‍ പദതാളവും
ഒന്നിച്ചിണങ്ങുന്ന ലാസ്യലയം
ഇതെന്തൊരപൂര്‍വ്വമാം  ലാസ്യലയം

(മാവുകള്‍ പൂത്തു ....)

ഗാനശാഖ
Submitted by Baiju T on Tue, 01/05/2010 - 01:57

പുതിയൊരു രാഗം പാടുക

പുതിയൊരു രാഗം പാടുക താന്‍സെന്‍
മധുമഴ, കുളുര്‍മഴ പെയ്യിക്കൂ
ഇണചേരും ഇരുരാഗങ്ങള്‍ തന്‍
പ്രണയം പൂക്കും നവരാഗം

(പുതിയൊരു രാഗം....)

അരുതേ 'ദീപക്' രാഗാലാപനം
ഇനിയും തുടരരുതേ
താനേ കത്തിക്കാളുകയാണീ
രാജാങ്കണ മണിദീപങ്ങള്‍
പടരുകയായീ ഗ്രീഷ്മജ്ജ്വാലകള്‍
ഉടലുകളുരുകുകയായീ
പാടും പക്ഷീ, നിനക്കറിയാമോ ഈ
കാടിനു കെടുതീയാവാന്‍

(പുതിയൊരു രാഗം....)

ഗാനശാഖ
Submitted by Baiju T on Tue, 01/05/2010 - 00:51

സുഖരാത്രിയൊടുങ്ങുകയായീ

"സുഖരാത്രിയൊടുങ്ങുകയായീ
എവിടേ നീയെന്നറിവീലാ"
പ്രിയഗായകാ, നീ പാടുകയാണെന്‍
ഉയിരില്‍ സുഖനൊമ്പരമായ്-എന്‍
ഉയിരില്‍ സുഖനൊമ്പരമായ്

(സുഖരാത്രിയൊടുങ്ങുകയായീ.........)

സ്നേഹാകുലമെന്‍ ജീവനില്‍ നിന്നൊരു
പ്രാവു പിടഞ്ഞുണരും പോല്‍ -നിന്‍
വിഷാദമധുര സ്വരമുയരുന്നെന്‍
വിജനകുടീരം തന്നില്‍
കരളില്‍ തിരുമുറിവാര്‍ന്നവര്‍ ഞങ്ങള്‍ -
ക്കരികില്‍ നീയുണ്ടെന്നും-സ്വാന്തന
മധുരം നീയേ പകരുന്നൂ

(സുഖരാത്രിയൊടുങ്ങുകയായീ.........)

ഗാനശാഖ
Submitted by Baiju T on Tue, 01/05/2010 - 00:04

ഈശ്വർ, അല്ലാഹ്

"ഈശ്വര്‍, അല്ലാഹ്, തേരേനാം
മന്ദിര്‍, മസ്ജിദ്, തേരേഘര്‍"
ഭാരതഹൃദയനികുഞ്ജം തന്നില്‍
പാടുക നീയെന്‍ ബാന്‍സൂരീ
ആര്‍ദ്രം മധുരം ധീരമുദാരം
ആലപിക്കുക ബാന്‍സൂരീ

(ഈശ്വര്‍, അല്ലാഹ്....)

സ്നേഹയമുനകള്‍ വറ്റിയ ഭൂമി
ദാഹത്താല്‍ വരളുന്നൂ,
പകരൂ, പകരൂ, കാര്‍മുകിലുകളേ
കനിവിന്‍ അമൃതം നീളേ

(ഈശ്വര്‍, അല്ലാഹ്....)

കേവലര്‍ നാമീ ഭൂവിലുണര്‍ത്തുക
സ്നേഹത്താലൊരു സ്വര്‍ഗ്ഗം
മതങ്ങള്‍ മതിലുകള്‍ കെട്ടാതുള്ളൊരു
മധുര മനോഹര സ്വര്‍ഗ്ഗം

(ഈശ്വര്‍, അല്ലാഹ്....)

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 23:55

എന്തിനേ കൊട്ടിയടയ്ക്കുന്നു

എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍
ഇന്ദ്രിയ ജാലകങ്ങള്‍?--എന്‍
ഇന്ദ്രിയ ജാലകങ്ങള്‍

ജാലകച്ഛായയില്‍ പാടാന്‍വരും
പക്ഷിജാലം പറന്നു പോയോ?
പാടവരമ്പത്ത് ചീവീട് രാക്കത്തി
രാകുന്നൊരൊച്ചയുണ്ടോ?
പാതിരാക്കോഴിതന്‍ കൂകലുണ്ടോ?
കാവല്‍മാടത്തിന്‍ ചൂളമുണ്ടോ?
ആരോ കോലായില്‍ മൂളും "രമണന്റെ"
ഈരടി കേള്‍ക്കുന്നുണ്ടോ?

(എന്തിനേ കൊട്ടിയടയ്ക്കുന്നു.....)

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 23:45

പറയൂ, ഞാനെങ്ങനെ പറയേണ്ടൂ,

പറയൂ, ഞാനെങ്ങനെ പറയേണ്ടൂ, നീയിന്നും
അറിയാത്തൊരെന്‍ പ്രേമനൊമ്പരങ്ങള്‍ ?
ഒരു പൂവിന്നിതള്‍ കൊണ്ടു മുറിവേറ്റൊരെന്‍ പാവം
കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍ ?

(പറയൂ, ഞാനെങ്ങനെ...)

അകലത്തു വിരിയുന്ന സൗഗന്ധികങ്ങള്‍ തന്‍
മദകര സൗരഭലഹരിയോടേ,
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ?

(പറയൂ, ഞാനെങ്ങനെ...)

പ്രിയതരസ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ചു നീ
മിഴിപൂട്ടിയിരുള്‍ശയ്യ പുല്‍കിടുമ്പോള്‍ ,
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുകുന്ന
മധുമത്തകോകിലമൊഴികളാലോ?

(പറയൂ, ഞാനെങ്ങനെ...)

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 23:25