"ഈശ്വര്‍, അല്ലാഹ്, തേരേനാം
മന്ദിര്‍, മസ്ജിദ്, തേരേഘര്‍"
ഭാരതഹൃദയനികുഞ്ജം തന്നില്‍
പാടുക നീയെന്‍ ബാന്‍സൂരീ
ആര്‍ദ്രം മധുരം ധീരമുദാരം
ആലപിക്കുക ബാന്‍സൂരീ
(ഈശ്വര്‍, അല്ലാഹ്....)
സ്നേഹയമുനകള്‍ വറ്റിയ ഭൂമി
ദാഹത്താല്‍ വരളുന്നൂ,
പകരൂ, പകരൂ, കാര്‍മുകിലുകളേ
കനിവിന്‍ അമൃതം നീളേ
(ഈശ്വര്‍, അല്ലാഹ്....)
കേവലര്‍ നാമീ ഭൂവിലുണര്‍ത്തുക
സ്നേഹത്താലൊരു സ്വര്‍ഗ്ഗം
മതങ്ങള്‍ മതിലുകള്‍ കെട്ടാതുള്ളൊരു
മധുര മനോഹര സ്വര്‍ഗ്ഗം
(ഈശ്വര്‍, അല്ലാഹ്....)