കുളിരിനു കുളിരുണ്ടോ തളിരിനു തളിരുണ്ടോ(കുളിരിനു കുളിരുണ്ടോ..)
നിന്‍ ചൊടിയില്‍ നിന്‍ മുടിയില്‍ (2)
കരളിന്‍ പൂവനിയില്‍ കാണാത്ത പൂവനിയില്‍ (2)
എന്‍ മനസ്സിൻ മോഹ മന്ദിരത്തില്‍
ഒരു നാള്‍ ഒരു നാള്‍ നീ വന്നു (2)
പുഞ്ചിരി കൊണ്ടൊരു മലര്‍ മാല
അണിയാന്‍ എനിയ്ക്കു നീ തന്നു
ഒരു വാടാത്ത ചൂടാത്ത മലര്‍ മാല(2)
(കുളിരിനു)
പടരുക നീ ഒരു ലത പോലെ
വിടരുക നീ ഒരു മലര്‍ പോലെ (2)
അടരുക മരതക മണി പോലെ
തുടരുക നീ ഒരു കഥ പോലെ (2)
ഒരു തീരാത്ത തീരാത്ത കഥ പോലെ(2)
(കുളിരിനു)
Film/album
Singer