ലളിതസംഗീതം

തരുമോ എനിയ്ക്കൊരു നിമിഷം

തരുമോ എനിയ്ക്കൊരു നിമിഷം?
തരുമോ എനിയ്ക്കൊരു നിമിഷം , നിന്‍ പൂമുടി-
ച്ചുരുളിന്‍ സുഗന്ധത്തില്‍ വീണലിയാന്‍?
അറിയാത്ത സൗഗന്ധികങ്ങള്‍ വിരിഞ്ഞിടും
അഴകിന്റെ കാനനച്ഛായ പുല്‍കാന്‍?

(തരുമോ ......)

തരുമോ എനിയ്ക്കൊരു നിമിഷം നീയാകുന്നോ-
രമൃതപാത്രം കൈയാല്‍ താങ്ങി,
തെരുതെരെ മൊത്തിക്കുടിക്കുവാന്‍,
ജീവനിലെരിയുന്ന ദാഹം കെടുത്താന്‍

(തരുമോ ......)

ഒരു നീലവനപുഷ്പം ആരെയോ ധ്യാനിച്ചു
വിരിയും നിന്‍ താഴ്വരത്തോപ്പില്‍,
ഒരു മേഘമായ് പെയ്തു പെയ്തു വീഴാന്‍ സഖീ
തരുമോ എനിയ്ക്കൊരു നിമിഷം ?

(തരുമോ ......)

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 17:42

ഏതൊരപൂർവ്വനിമിഷത്തിൽ

ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്റെ
ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ?
മുന്തിരിവള്ളി തളിര്‍ത്തതു പോലൊരു
പുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂ

(ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... )

ഇടതൂര്‍ന്ന കരിമുന്തിരിക്കുല പോലേ നിന്‍
മുടിയഴിഞ്ഞുലയുകയായീ
ഇരുനീലമുന്തിരിക്കനികള്‍ പോലേ നിന്റെ
മിഴികള്‍ തിളങ്ങുകയായീ

(ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... )

ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ
മധുരം നീ നേദിക്കയായീ
ഒരു ഹര്‍ഷോന്മാദത്തിന്‍ ലഹരിയില്‍
പടരും മലര്‍വള്ളിയായീ

(ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... )

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 17:10

എന്നും ഒരു പൂവ് ചോദിച്ചു

എന്നും ഒരു പൂവ് ചോദിച്ചു കൈനീട്ടും
പെണ്‍കൊടീ, ഈ പൂവെടുത്തുകൊള്ളൂ
എന്‍ ജീവരക്തത്തിന്‍ ചെന്നിറമാണിതിൽ
എന്നിലെ സ്നേഹമിതിന്‍ സുഗന്ധം
എന്നും നിനക്കൊരു പൂവുതരാം
സ്നേഹനൊമ്പരം മാത്രമെനിക്കു തരൂ..
(എന്നുമൊരു പൂവ്)

ഇഷ്ടമാണെന്നു പറഞ്ഞു നീയിപ്പൂവ്
പൊട്ടിച്ചെടുത്തത് വാസനിക്കേ
പാവമാമീ മുള്‍ച്ചെടിയെ മറന്നുവോ?
പോകുന്നുവോ? നില്ക്കൂ, ഒന്നു കേള്‍ക്കൂ
പൂവു നുള്ളീടവേ നിന്‍വിരല്‍സ്പര്‍ശവും
ഈ വെറും മുള്‍ച്ചെടിക്കാത്മഹര്‍ഷം

(എന്നുമൊരു പൂവ്)

 

 

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 13:28

നീലവെളിച്ചം


നീലവെളിച്ചം നിലാമഴപെയ്യുന്ന
ഭോജനശാലതന്‍ കോണില്‍ ‍,
കുയിലുകള്‍ പോല്‍ , ഇണക്കുയിലുകള്‍ പോല്‍
ഗസലുകള്‍ പാടുന്ന നിങ്ങളാരോ

 (നീലവെളിച്ചം )

പ്രേമിച്ചതെറ്റിനായ് സ്വര്‍ഗ്ഗം ശപിക്കയാല്‍
ഭൂമിയില്‍ വന്നവരോ?
നിങ്ങള്‍ ഭൂമിയില്‍ വന്നവരോ? (൨)
സ്വര്‍ഗ്ഗത്തിനജ്ഞാതമാം അനുരാഗത്തിന്‍
സൌഗന്ധികം തേടിവന്നവരോ?(൨)
കുയിലുകള്‍ പോല്‍ , ഇണക്കുയിലുകള്‍ പോല്‍
ഗസലുകള്‍ പാടുന്ന നിങ്ങളാരോ
(നീലവെളിച്ചം )

കൂട്ടിലെക്കുഞ്ഞിനായ് നെന്മണി തേടും
കുഞ്ഞാറ്റക്കുരുവികളോ?
നിങ്ങള്‍ കുഞ്ഞാറ്റക്കുരുവികളോ?(൨)

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 12:00

ഞാനറിയാതെൻ

ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്‍കിടാവേ-എന്റെ
പ്രാണനും പ്രാണനാം പെണ്‍കിടാവേ
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ-
ടെന്തേ നിന്‍ ഗന്ധമെന്നോതിടേണ്ടൂ?

(ഞാനറിയാതെന്‍ )

വേനല്‍മഴചാറി വേര്‍പ്പ് പൊടിയുന്നോ-
രീ നല്ല മണ്ണിന്‍ സുഗന്ധമെന്നോ?
രാവില്‍ നിലാമുല്ല പോലെന്‍ തൊടിയിലെ
മാവു പൂക്കും മദഗന്ധമെന്നോ?
മുടിയിലെ എള്ളെണ്ണക്കുളുര്‍മണമോ?
ചൊടിയിലെ ഏലത്തരിമണമോ?

(ഞാനറിയാതെന്‍ )

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 11:43

പാടുക സൈഗാൾ പാടൂ

പാടുക സൈഗാള്‍ പാടൂ, നിന്‍ രാജകുമാരിയെ
പാടിപ്പാടിയുറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
മുഗ്ദ്ധസൗന്ദര്യത്തെ  ഉണര്‍ത്തരുതേ
ആരും ഉണര്‍ത്തരുതേ
(പാടുക സൈഗാള്‍ )

ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ
ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം
നിന്‍ മന്ദ്രമധുരവിഷാദസ്വരങ്ങള്‍  പ്രാണ-
തന്തികളേറ്റുവാങ്ങും സാന്ത്വനങ്ങള്‍
(പാടുക സൈഗള്‍ )

സ്നേഹസംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍,
തമ്മില്‍ വേര്‍പെടുമാത്മാക്കള്‍ തന്‍ വേദനകള്‍
ജീവശാഖിയില്‍ ഋതുഭേതങ്ങളുണര്‍ത്തുമ്പോള്‍
നീയതില്‍ പാടൂ പാടൂ രാക്കുയിലേ
(പാടുക സൈഗാള്‍ )

 

ഗാനശാഖ
Submitted by Baiju T on Sun, 01/03/2010 - 11:25

ചെമ്പകമേ ചെമ്പകമേ

 

ചെമ്പകമേ ചെമ്പകമേ നീയെന്നും എന്റേതല്ലേ
സഖിയേ സഖിയേ ഓമൽക്കനവേ
നീയെന്നും എന്റേതല്ലേ

തിരമാലകൾ തീരം തഴുകുമ്പോൾ
എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു
നിറവർണ്ണപ്പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ
ചെന്നാനചന്തം വിരിയുന്നു
നിൻ കാതരമിഴിയിൽ തെളിയും
ഋതുകാര്യം പറയാമോ
ചെന്തളിരേ ചെന്താമരയേ
എൻ കൂടെ പോരാമോ
അഴകേ അഴകേ നീയെന്നും എന്റേതല്ലേ
(ചെമ്പകമേ...)

ഗാനശാഖ

അളകനന്ദാതീരം അരുണസന്ധ്യാനേരം

 

ആ..ആ.ആ.ആ
അളകനന്ദാ തീരം അരുണസന്ധ്യാനേരം
പൗർണ്ണമി പോലെ തെളിയുവതാരോ
താപസകന്യകയോ ഒരാശ്രമകന്യകയോ
(അളകനന്ദാ..)

പതിവുള്ള പോലെ നീ കുടമുല്ല പൂ നുള്ളി
മാല കൊരുക്കാത്തതെന്തേ
ഇതു വരെ പൂക്കാത്ത ചെമ്പകത്തൈക്കു നീ
നീരു കൊടുക്കാത്തതെന്തേ
സ്വപ്നരഥമേറിയൊരാൾ വന്നുവോ
പുഷ്പശരമേറ്റു മനം നൊന്തുവോ
(അളകനന്ദാ..)

എന്തിനു ദൂരെ നീ മിഴി നട്ടു കേളീ
കമലദളം നുള്ളി നിന്നു
അകലെ നിലാക്കുയിൽ പാടും വിലോലമാം
പാട്ടിനു നീ ചെവിയോർത്തു
സ്വപ്നരഥമേറിയൊരാൾ വന്നുവോ
പുഷ്പശരമേറ്റു മനം നൊന്തുവോ
(അളകനന്ദാ..)

ഗാനശാഖ

നീ പാടും പാട്ടൊന്നു കേട്ടു

 

കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ..
കഴലിണ കൈ തൊഴുന്നേ..

നീ പാടും പാട്ടൊന്നു കേട്ടു ഞാൻ ദൂരത്ത്
ചെമ്മാനം പൂക്കുന്ന കാട്ടാറിൻ തീരത്ത്
എങ്ങെങ്ങും കണ്ടീലാ നീ മുന്നിൽ വന്നീലാ
തേടുന്നു ഞാനീ തീരം തോറും
കാണാക്കുയിലേ കാണാക്കുയിലേ
കാണാക്കുയിലേ കാണാക്കുയിലേ

പൂ നുള്ളി പാറി നടക്കും പൂങ്കാട്ടിൻ കൂടെ നടന്നും
പൂവാലൻകിളിയുടേ കൂടെ കൂടെല്ലാം കേറി നടന്നും (2)
എന്നിട്ടും കണ്ടീലാ കഥയൊന്നും കേട്ടീലാ (2)
മഴമേഘക്കൂട്ടിൻ മേട്ടിൽ നീ മറഞ്ഞു
ഞാൻ തേടും കഥയറിയാതെ നീ മറഞ്ഞു
കാണാക്കുയിലേ കാണാക്കുയിലേ
കാണാക്കുയിലേ കാണാക്കുയിലേ

ഗാനശാഖ

മഞ്ചാടിക്കുന്നിൻമേലേ

 

മിനിക്കുട്ടീ...

മഞ്ചാടിക്കുന്നിന്മേലേ ചേക്കേറാനോടി വാ
മന്ദാരപ്പൂവും നുള്ളി ചാഞ്ചാടാൻ കൂടെ വാ
പയ്യാരം ചൊല്ലാതെ ചിങ്കാരം കൂടാല്ലോ
മൂവന്തിത്തോപ്പിൽ നീളെ പായും കാറ്റിന്നൂഞ്ഞാലേറാല്ലോ
ഏലേലോ തോണിത്താലം വന്നേ
ദൂരത്തൊരു തീരത്തണയാൻ
ആയത്തിൽ തുഴയും നേരം...

കുട്ടത്തിപ്രാവിന്റെ കിന്നാരം കേൾക്കണ്ടേ
കാക്കപ്പൂ കുന്നോളം വേണ്ടെ
കാറ്റാടി ചന്തത്തിൽ പട്ടങ്ങൾ പാറിക്കാം
ആകാശ മേലാപ്പിൻ മേലേ
മഷിപ്പച്ച പൂത്ത നേരം തേടി
കളിപ്പന്തുമായിറങ്ങാം വായോ
നമുക്കൊത്തു കളിച്ചിന്നു ചിരിച്ചാർത്തു  പറന്നേറിടാം
(മഞ്ചാടിക്കുന്നിന്മേലേ....)

ഗാനശാഖ