മൊഴി ചൊല്ലി പിരിയുമ്പോൾ ഇടനെഞ്ചു പിടയുമ്പോൾ
ഒരു വാക്കു പോലും പറഞ്ഞില്ലല്ലോ (2)
കണ്ണീരണിയും മുഖമൊന്നു കാണാൻ (2)
ഒരു നോക്കു നോക്കുമെന്നാശിച്ചു ഞാൻ (2)
(മൊഴി ചൊല്ലി...)
ഖൽബിൽ തുടിക്കുന്ന മധുവിധു കാലം
റബ്ബേ മറക്കാൻ കഴിയാത്തതെന്തേ (2)
പുതുമാരനിന്നെന്റെ കാതിൽ പറഞ്ഞത് (2)
എല്ലാം എനിക്കിന്നോരോർമ്മ മാത്രം
ഒരോർമ്മ മാത്രം
(മൊഴി ചൊല്ലി...)
മണിയറയിൽ കയറുമ്പോൾ നെടുവീർപ്പു മാത്രം
തലയിണകൾ നനയുന്ന ചുടുചിന്ത മാത്രം (2)
ഇനിയെന്നു കാണും ഞാൻ പൊന്നേ ഞാൻ മറക്കാം (20
ഓർമ്മകൾ മാത്രം ഞാൻ ആസ്വദിക്കാം
ഞാനാസ്വദിക്കാം
(മൊഴി ചൊല്ലി...)
Film/album
Singer