മലനാടൻ തെന്നലേ മലയാള മന്ത്രമേ

 

മലനാടൻ തെന്നലേ മലയാള മന്ത്രമേ
ഗുരുവായൂരമ്പലത്തിൽ ഭജനം കഴിഞ്ഞു വന്ന
സ്വർഗ്ഗവാതിലേകാദശി തൊഴുത പുണ്യമിത്തിരി
പുൽക്കുടിലിൽ തൂവുകയീ
ഇന്നു തിരുവോണമല്ലേ
കോരനിന്നും കുമ്പിളല്ലേ
(മലനാടൻ....)

തുഞ്ചത്തെ പൈങ്കിളി തൻ ഗാന വൈഖരി ചൂടി
പൊന്നാനിപ്പുഴ കടന്നും ഭക്തക്കവി കഴൽ കണ്ടും
വൾലത്തോൾ കവിതയിലെ ശബ്ദാർത്ഥ മധു നുകർന്നും (2)
നിളയിലെ അലകൾ പാടും കഥകളി പാട്ടു കേട്ടും
വർണ്ണമണിത്തെന്നലേ മലയാളഗാനമേ
മലനാടൻ തെന്നലേ മലയാള മന്ത്രമേ

മലയാറ്റൂർ പള്ളിയിലെ
കുരിശിന്മേൽ മുത്തുവാൻ
ആലുവാപ്പുഴ കടന്നും പഞ്ചാക്ഷരം ജപിച്ചും
നബിവചനം ചൊല്ലിയും ചന്ദനക്കുടം കണ്ടും (2)
മതഭേദം മലയാളത്തിൽ മായമെന്നോതിയും
വർണ്ണമണിത്തെന്നലേ മലയാളഗാനമേ
മലനാടൻ തെന്നലേ മലയാള മന്ത്രമേ