കച ദേവയാനി കണ്ടു കണ്ണു നനഞ്ഞപ്പോൾ
കഥകളി പന്തലിലെൻ കചനണഞ്ഞു (2)
ഉറക്കത്തിൻ തൂക്കു മഞ്ചം അഴിഞ്ഞു വീണു മെല്ലെ
കഥകളിപ്പദങ്ങളിൽ തിരയടിച്ചു മനം
രാഗമരാളമായ് ചിറകടിച്ചു
(കചദേവയാനി...)
ആ...ആ..ആ..ആ
ചെറുകൂത്തമ്പലത്തിൻ ചെമ്പഴികളിൽ ചാരി
ചിരി തൂകി കളി ചൊല്ലി അനുകൻ നിൽക്കെ (2)
കഥയിലെ കാവ്യമോർത്തോ
പ്രണയത്തിൻ വ്യഥയോർത്തോ
ശില പൂത്ത ശില്പം പോലെ നിന്നു പോയ് ഞാൻ
(കച ദേവയാനി...)
ശ്രാവണപഞ്ചമി തൻ തിരികളണഞ്ഞു പോയി
കളമോതി എൻ കചനും പിരിഞ്ഞു പോയ് (2)
ആ രാവിൻ ചൊല്ലിയാട്ട മുദ്രകളോരോന്നും
ആടിത്തിമിർക്കുന്നിന്നും എൻ സ്മൃതിയിൽ
(കച ദേവയാനി...)
Film/album
Singer