ഇലകളെ തിരയുന്ന കാറ്റേ

 

ഇലകളെ തിരയുന്ന കാറ്റേ
ശാഖകൾ കാണാതെ ശാഖികൾ അറിയാതെ
ഈണം വിതുമ്പുന്ന കാറ്റേ
ഇന്നലെ ആ  മരം വീണു
ഇന്നലെ ആ  മരം വീണു
(ഇലകളെ...)

അറിവെന്തന്നറിയുന്ന മാനവൻ
ഒന്നും അറിയില്ലെന്നറിയാത്ത മാനവൻ (2)
മഴുവിന്റെ പിടി തന്ന തായ് മരം
അതേ മഴുവിന്റെ വായ്ത്തലക്കിരയാക്കി നിഷ്ഠുരം (2)
ഇനി നിനക്കിനി ഈണങ്ങൾ മീട്ടുവാനിലയില്ല
ഇനിയുമീ കിളികൾക്ക് ചേക്കയില്ല (2)
(ഇലകളെ...)

തണൽ കൊണ്ട് താവളം നൽകിയും
ജീവനുതകുന്ന വായുക്കളേകിയും (2)
ഇഹലോക നരജന്മ വാഴ്വിനായ്
സ്വയം ഇരയ്യായ് ആ മരം ബലിയേകി നിർദ്ദയം (2)
അവനി തൻ അന്ത്യകർമ്മത്തിനായ്
ഇനിയുള്ള തടികളും മഴു കൊണ്ടു വീഴ്ത്തിയാലും (2)
(ഇലകളെ...)