ലളിതസംഗീതം

അന്നത്തോണി പൂന്തോണി

 

 

അന്നത്തോണി പൂന്തോണി
അലമാലക്കൈകളിൽ ആലോലമാടും
അരയന്നത്തോണി പൂന്തോണി....
അലമാലക്കൈകളിൽ ആലോലമാടും
അരയന്നത്തോണി പൂന്തോണി
(അന്നത്തോണി....)

അരയത്തി ഞാൻ അരയത്തി ഞാൻ
അരയന്റെ വരവും കാത്തനുരാഗ പൂ ചൂടും
അരയത്തിപ്പെണ്ണാണു ഞാൻ (2)
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഒരു സ്വപ്നം ഞാൻ ഒരു സത്യം ഞാൻ
ഒരു ദുഃഖം ഞാൻ
(അന്നത്തോണി....)

ഗാനശാഖ

പവിഴം മൂടും

 

പവിഴം മൂടും പകലിൻ പാടം
മഴ തൻ  പയ്യാരം
കദളിത്തൈയ്യിൽ കുടയും ചൂടി 
കുളിരുന്നു ബാല്യം
ഇളനീരാറ്റിൽ തുഴയും കാറ്റിൽ
നിറയും നാടൻ പാട്ടിൻ ഈണം
(പവിഴം...)

മനസ്സിൻ നൂൽചരടിൽ
മഴ വിൽ പമ്പരന്നു
തൊടിയിൽ കൂടു കൂട്ടാൻ
കുറുകും പ്രാവിണകൾ
എല്ലാമെല്ലാം നമ്മൾക്കല്ലേ
എണ്ണി കൂട്ടാം പൊൻപണം
മണ്ണിൽ  തീർക്കും കളിവീടില്ലേ
മൗനം പോലും സമ്മതം
കരുതിയതേല്ലാം കതിരിടുവോളം
കരളിൽ സിന്ദൂരം
(പവിഴം...)

ഗാനശാഖ

മലരണിക്കാടുകൾ കാണാൻ

 

മലരണിക്കാടുകൾ കാണാൻ വാ
മലനാടിന്നഴകുകൾ കാണാൻ വാ
രമണനു പാടുവാൻ പുൽത്തണ്ടു നൽകിയ
മണിമുളം കാടുകൾ കാണാൻ വാ
(മലരണിക്കാടുകൾ.....)

മുക്കുറ്റിക്കമ്മലു ചാർത്താലോ ശംഖ്
പുഷ്പത്തിനഞ്ജനമണിയാലോ
ചക്കരമാമ്പഴത്തേങ്കുടം കൊണ്ടൊരു
സൽക്കാരം നൽകാല്ലോ
(മലരണിക്കാടുകൾ.....)

ചെങ്കദളിപ്പഴം തിന്നാലോ ഒരു
മഞ്ഞക്കിളിയൊത്തു പാടാലോ
അക്കരെയിക്കരെപ്പോയ് വരും തുമ്പി
കളൊത്തിരുന്നാടാലോ
(മലരണിക്കാടുകൾ.....)

ഗാനശാഖ

പൂവിട്ട് പൊൻപണം

 

പൂവിട്ടു പൊൻപണം പൊലിക
പുന്നെല്ലിൻ നിറപറ പൊലിക
കുന്നോളം കുറുമൊഴിക്കുരവകൾ പൊലിക
തുമ്പപ്പൂപ്പാൽക്കുടം പൊലിക
പൊലിക പൊലിക പൊലിക

പാടത്തെ കിളികൾ തൻ
കളകളം കളകളം, പൊലിക
പായാരച്ചൊല്ലുകൾ പൊലിക
പാണന്റെ പാട്ടിലെ പഴംകഥ കേൾക്കാൻ
പോണോരേ മാളോരേ
പൊലിക പൊലിക പൊലിക

ആയിരം പുഴകളീൽ
ഓളങ്ങൾ ഓളങ്ങൾ പൊലിക
ആവണിപ്പച്ചകൾ പൊലിക
മലയന്റെ മുറ്റത്തെ കദളിത്തേൻ വാഴകൾ
മലയന്റെ മക്കൾക്കായ്
പൊലിക പൊലിക പൊലിക

ഗാനശാഖ

അണയുകയായീ മധുരവസന്തം

അണയുകയായീ മധുരവസന്തം
വിടരുകയായീ നിൻ മൃദുലഹൃദന്തം
അണയുകയായീ മധുരവസന്തം
മധുരവസന്തം മധുരവസന്തം

മമസഖീ ചൊല്ലുക നുകരുവതാരീ
മദകലിതോജ്ജ്വല രാഗസുഗന്ധം
മമമൃദുമാനസകലികയിലെൻ സഖീ
വഴിയും നിസ്തുല ജീവമരന്ദം

മമസഖീ ചൊല്ലുക ചൊല്ലുക ചുറ്റും
മുരളുവതില്ലേ മധുകരവൃന്ദം
മധുകരമൃദുരവലഹരിയിലെൻ സഖി
കാണുവതില്ലേ സുന്ദരസ്വപ്നം
സ്വപ്നമദാലസ മൂർച്ഛയിലോമന
പാടുവതേതൊരു കാമുകമന്ത്രം

വരവായ് വരവായ് മധുരവസന്തം
ചൊരിയൂ ചൊരിയൂ രാഗമരന്ദം
 

ഗാനശാഖ

മാവേലിപ്പാട്ടുമായ്

 

മാവേലിപ്പാട്ടുമായ് മാമലനാട്ടിലേയ്ക്കാ-
വണിമാസമേ പോരൂ നീ
മാവേലിപ്പാട്ടുമായ് പോരൂ നീ

ഒന്നാകും കുന്നിലെ മൂന്നുമുൾക്കാടുകൾ
ഒന്നാകും പൊന്നോണനാളേ വാ
ആവണിപ്പൂവു പോൽ മാമല നാടിതിൻ
ആശകൾ പൂവിടും നാളേ വാ
(മാവേലിപ്പാട്ടുമായ്/.....)

കഞ്ഞിക്കുരിയരി കാണാത്തൊരിന്നിന്റെ
പഞ്ഞമൊടുങ്ങുന്ന നാളെ വാ
മഞ്ഞക്കിളികൾ പോൽ കുഞ്ഞുങ്ങളൂഞ്ഞാലിൽ
കൊഞ്ഞിക്കുഴഞ്ഞാടും നാളെ വാ
പൊന്നാര്യൻ പാകിയ കൈകൾക്ക് കൊയ്യുവാൻ
പുന്നെൽക്കതിരുമായ് നാളെ വാ
ജീവിതകാകളി പോലവെ പൊന്നോണ
പൂവിളി പൊങ്ങിടും നാളെ വാ
(മാവേലിപ്പാട്ടുമായ്...)

Singer
ഗാനശാഖ

ഒരു ദന്തഗോപുരത്തിൻ നിറുകയിൽ

 

ഒരു ദന്തഗോപുരത്തിൻ
നിറുകയിൽ നീലരാവിൽ
കതിർ വല നെയ്തിരിക്കും
കന്യകയാളേ വിണ്ണിൻ കന്യകയാളേ

ഒരു തുള്ളി കണ്ണുനീരും
മിഴിയിതൾക്കുമ്പിളുമായ്
ഒരു വെറും പുൽക്കൊടി ഞാനിവിടെ നില്പൂ
ഒരു മയില്‍പ്പീലി തന്നൂ ഒരു മലർച്ചെണ്ടു തന്നൂ
ഒരു നറും പുഞ്ചിരിയും
എറിഞ്ഞു തന്നൂ നീയന്നറിഞ്ഞു തന്നൂ

കരളിലെത്താമര തൻ
നിറനൂലു കോർത്ത് കോർത്ത്
ചിറകുകൾ നെയ്തെടുത്തിന്നണിഞ്ഞുവല്ലോ
ഞാനിന്നൊരുങ്ങിയല്ലോ
പുളകങ്ങൾ പൂത്തു നിൽക്കും
പുതുമണ്ണിലൂറി നിൽക്കും
ഒരു തുള്ളിത്തേനുമായ്
വരുന്നുവല്ലോ പുത്തൻ വിരുന്നിനായ്

ഗാനശാഖ

മുത്തുച്ചിലങ്കകൾ ചാർത്തുക ചാരേ

 

മുത്തുച്ചിലങ്കകൾ ചാർത്തുക ചാരേ
സപ്തസ്വരമധുരാംഗികളേ
വർണ്ണമനോഹരമലരുകൾ ചൊരിയുക
പൊന്നഴകിൻ പൂജാരികളെ

വിശ്വമോഹന ശില്പിയെ വാഴ്ത്തിയ
വിശ്രുത വീണാതന്തികളിൽ
പുഷ്പാഞ്ജലികളൊരുക്കാനിന്നലെ
നർത്തനമാടിയ കന്യകളേ
സർഗ്ഗ സമുജ്ജ്വല ഗാഥാമലരുകൾ
പൊൽക്കണി വെയ്ക്കും താലമിതാ
(മുത്തുച്ചിലങ്കകൾ...)

ഇന്നുമൊരോടക്കുഴലിനോർമ്മകൾ
മിന്നും യമുനാഹൃദയത്തിൽ
സുന്ദരരാഗവിപഞ്ചികയേന്തിയ
സന്ധ്യകൾ വീണു വണങ്ങുമ്പോൾ
അലകളിലലകളിലിളകുവതിന്നേ
തരിയ ചിലങ്കകളാലോലം
(മുത്തുച്ചിലങ്കകൾ...)

ഗാനശാഖ

കാറ്റുവഞ്ചി തുഴഞ്ഞ്

 

കാറ്റു വഞ്ചി തുഴഞ്ഞു കടലേഴും കടന്ന്
കാഞ്ചനത്തിൻ നാട്ടിലെത്തിയ തിരുമകനേ നിന്റെ
നെഞ്ചിൽ ഇടയ്ക്ക തൻ താളമില്ലേ
പഞ്ചവർണ്ണക്കിളി പാടും മേളമില്ലേ
(കാറ്റുവഞ്ചി ..)

പച്ചിലകൾ മരുന്നാകും നിന്റെ നാട്ടിൽ
ഉത്സവങ്ങൾ വിരുന്നാകും നല്ല നാട്ടിൽ
കൈ നിറയെ പൊന്നുമായ് നീയണയും നാളിൽ
കല്യാണി കളവാണി ഒരുങ്ങുകില്ലേ
കല്യാണ നാഗസ്വരം മുഴങ്ങുകില്ലേ
(കാറ്റുവഞ്ചി ..)

ഗാനശാഖ

ജ്വാല ജ്വാല

ജ്വാല ജ്വാല തൂലികത്തുമ്പിലെ ജ്വാല
വേനലിൽ താപമീ വാക തൻ ചില്ലയിൽ
കാനന ജ്വാലകളായ്
വേദന നാടിന്റെ വേദന നിൻ
വജ്ര തൂലികത്തുമ്പിലെ ജ്വാല
(ജ്വാല.....)

നിർഭയശീർഷനായി സ്വാതന്ത്ര്യ
ബോധത്തിൻ അക്ഷരദീപവുമേന്തി
ധീരമനോഹര നൂതന ലോകത്തെ
നീ വരവേൽക്കുകയായീ
നീ വരവേൽക്കുകയായീ
(ജ്വാല.....)

ഉജ്ജ്വലചിന്ത തൻ പർണ്ണകുടീരത്തിൽ
കത്തും ചിരാതിലെ നാളം
കൂരിരുൾ കീറുന്ന വജ്രശലാകയായ്
മാറുകയായ് നവജ്വാല
മാറുകയായ് നവജ്വാല
(ജ്വാല.....)

ഗാനശാഖ