പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
പാൽമഞ്ഞു കോടിയുടുത്തു ഞാൻ മുറ്റത്തെ
പാരിജാതച്ചോട്ടിൽ വന്നൂ...
ഞാൻ നിന്റെ പദസ്വനം കാതോർത്തു നിന്നൂ...
പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
ഈറൻ കാറ്റിന്റെ ഇത്തിരിവിരലുകൾ
ഇക്കിളിയാക്കുമെൻ മെയ്യിൽ...
ഈറൻ കാറ്റിന്റെ ഇത്തിരിവിരലുകൾ
ഇക്കിളിയാക്കുമെൻ മെയ്യിൽ
സുരഭില ചുംബന ചന്ദനം ചാർത്തുവാൻ
സൂര്യപ്രഭേ നീ വന്നൂ...
ഞാൻ സുഖമുള്ളോരാലസ്യമനുഭവിച്ചു...
പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
താനേ മൂളുന്ന തംബുരുവായെന്റെ
താരുടൽ നിന്നു തുടിച്ചു...
താനേ മൂളുന്ന തംബുരുവായെന്റെ
താരുടൽ നിന്നു തുടിച്ചു...
പ്രിയമുള്ള വാക്കുകൾ കൊണ്ടെന്റെ കാതിൽ നീ
പ്രണയസംഗീതം നിറച്ചൂ...
ഞാൻ അടിമുടി ആനന്ദമനുഭവിച്ചു...
പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..
പാൽമഞ്ഞു കോടിയുടുത്തു ഞാൻ മുറ്റത്തെ
പാരിജാതച്ചോട്ടിൽ വന്നൂ...
ഞാൻ നിന്റെ പദസ്വനം കാതോർത്തു നിന്നൂ...
പൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന
പുണ്യനിലാവുള്ള രാത്രീ..