നാടകഗാനങ്ങൾ

എനിക്കു മരണമില്ല

 

എനിക്ക് മരണമില്ല എനിക്ക് മരണമില്ല
എന്റെ പാട്ടിനും എന്റെ കൊടിക്കും
എന്നിലെ മനുഷ്യനും മരണമില്ല

എനിക്ക് മരണമില്ലെന്ന് പാടിയ
കവിക്ക് ഞങ്ങടെ ഉപഹാരം
ഉപഹാരം ഉപഹാരം ഉപഹാരം
കാവ്യകൈരളിക്ക് കുങ്കുമക്കുറി തൊട്ട
കവിക്ക് ഞങ്ങടെ ഉപചാരം
ഉപചാരം ഉപചാരം ഉപചാരം

മാനിഷാദ മന്ത്രം

 

മാനിഷാദ മന്ത്രം പാടി
മനസ്സു കരയുന്നു എന്റെ
മനസ്സു കരയുന്നു
ആദികവിയുടെ ദുഃഖഗീതം
അരുതെന്നു വിലക്കുന്നു എന്നെ
അരുതെന്നു വിലക്കുന്നു

അടയുന്ന മിഴികലീൽ അശ്രുവോടെ
ആൺപക്ഷികളെത്ര മരിച്ചു
എരിയുന്ന വിരഹാഗ്നി ജ്വാലകളിൽ
ഇണക്കിളികളും എത്ര മരിച്ചു
ഇവിടെ ഇണക്കിളികളും എത്ര മരിച്ചു

വളരുന്ന ജനപദവഴികളിൽ നടന്നു
മലവേടൻ മനുഷ്യനായ് തീർന്നു
കാലചക്രം പലകുറി അവിടെത്തിരിഞ്ഞു
കറുത്ത മനസ്സിലൊരമ്പും വില്ലുമായ്
കാട്ടാളൻ പിന്നെയും വരുന്നു എന്തിനു
കാട്ടാളൻ പിന്നെയും വരുന്നു
ഓ..ഓ..ഓ...

ജോലി തരൂ

 

ജോലി തരൂ ജോലി തരൂ
ജോലി തരൂ ഒരു ജോലി
ജനിച്ചു പോയതു കൊണ്ടീ മണ്ണിൽ
മനുഷ്യരായ് ജീവിക്കാൻ
അടർക്കളത്തിലിറങ്ങിയ ഞങ്ങൾ
ക്കൊന്നേ കൊടിയടയാളം
ഒന്നേ മുദ്രാവാക്യം

എമ്മെസ്സിക്കാർ ബീസ്സിക്കാർ
എസ്സെസ്സെത്സ്സിക്കാർ ഞങ്ങൾ
ഉയർന്ന സർവകലാശാലകളിലെ
ഉന്നദബിരുദക്കാർ
ഞങ്ങടെ മുൻപിൽ ഹജൂർക്കച്ചേരികൾ
കൈമലർത്തുന്നു
ഇന്നിന്ത്യയിലെങ്ങും തൊഴിൽ മേടകളുടെ
ഇരുമ്പു ഗേറ്റുകളടയുന്നു

മകം പിറന്ന നക്ഷത്രത്തിൻ

 

മകം പിറന്ന നക്ഷത്രത്തിൻ മടിയിൽ നിന്നോ
മലർത്തിങ്കൾപ്പൈങ്കിളി തൻ ചിറകിൽ നിന്നോ
എങ്ങു നിന്നു നീ എങ്ങു നിന്നു നീ പറന്നെത്തീ
മംഗലാതിരപൂങ്കൊടിയുടെ പൊന്നനുജത്തീ

ഇളം കവുങ്ങിൻ പൂങ്കുലയുടെ തളിരു പോലെ
മുള പൊട്ടും മൊട്ടിനുള്ളിലെ കുളിരു പോലെ
ഉമ്മ കൊണ്ടു പൊതിഞ്ഞു വച്ചോരല്ലി പോലെ
ഉറങ്ങമ്മിണി ഉറങ്ങമ്മിണി ആരിരാരാരോ

ഇളം തെങ്ങിൻ തേൻ കുഴലിലെ അമൃതു പോലെ
വളയിട്ടൊരു കന്നിരാവിൻ കിളുന്നു പോലെ
ഉറക്കുപാട്ടിൻ ഒഴുക്കിൽ വീണ്ടും മുത്തു പോലെ
ഉറങ്ങമ്മിണി ഉറങ്ങമ്മിണി ആരിരാരാരോ

ആലസ്യം സുഖകരമായൊരാലസ്യം

 

ആലസ്യം സുഖകരമായൊരാലസ്യം
എൻ മെയ് നിൻ മെയ്യിലൊഴുകുമ്പോൾ
എന്തെന്നില്ലാത്ത പാരവശ്യം പാരവശ്യം

ഒരു വൈൻ ഗ്ലാസ്സിൽ വീണ
കുങ്കുമത്തുമ്പിയായ്
ചിറകിട്ടു തുഴയുമെൻ ഹൃദയം
തളിരുടയാടകൾ താനേയിഴയുന്ന
മലരമ്പിൻ ചൂടുള്ള ഹൃദയം
പുണർന്നോളൂ മതിവരുവോളം
പുണർന്നോളൂ

കതിർക്കുടക്കീഴിൽ നിന്നും കണ്ണുകൾ കൊണ്ടെന്റെ
കവിളത്തു തടവുന്ന രജനീ
കളഭക്കുളങ്ങരെ കാമുകനണിയുന്ന
കൈനഖക്കലയുള്ള രജനീ
ഇരുട്ടാക്കൂ വിളക്കൂതി നീ ഇരുട്ടാക്കൂ
 

മനുഷ്യൻ ഹാ മനുഷ്യൻ

 

മനുഷ്യൻ ഹാ മനുഷ്യൻ
മാക്സിം ഗോർക്കിയുടെ മനോജ്ഞശൈലിയിൽ
മനുഷ്യനുജ്ജ്വല പ്രതിഭാസം
മഹാത്മാഗാന്ധിയുടെ മാതൃഭൂമിയിൽ
മനുഷ്യനിന്നുമൊരപശബ്ദം അപശബ്ദം

മന്വന്തരങ്ങൾ മനുഷ്യനു നൽകിയ
മലർത്തൊട്ടിലല്ലോ ഭൂമി
ഋതുക്കൾ പരിചാരികകൾ
സ്വർവധുക്കളാരാധികകൾ
അങ്ങനെ അവൻ വളർന്നപ്പോൾ
അവന്റെ ഭൂമിയിതന്യ കൈവശമായി
ഒരു പിടി മണ്ണില്ല അവനിന്നുറങ്ങാനിടമില്ല]
അവനിന്നുറങ്ങാനിടമില്ല
ഇടമില്ല ഇടമില്ല

പൂത്തമരക്കൊമ്പുകള് കാത്തിരുന്ന

 

പൂത്തമരക്കൊമ്പുകള് കാത്തിരുന്ന കുയിലേ
കാറ്റിലാടും പൂമരങ്ങള് നോറ്റിരുന്ന കുയിലേ
പാട്ടു നിർത്തി പോവതെങ്ങോ കുയിലേ
കാട്ടുമുല്ലപ്പെൺകിടാവിനു നോവു വന്നു കണ്ണിലു
പാട്ടൊരെണ്ണം പാടിടാതിനിയെങ്ങു പോണു കുയിലേ

അങ്ങ് ദൂരെ ദൂരെയേതോ പൂമണിമുറ്റത്തില്
പൊൻ കിനാവിൻ മാല കോർത്തൊരു ചമ്പകം നിന്നാട്ണ്
പൂഞ്ചിറകാൽ താളമിട്ടു നീ പറന്നകലുമ്പോള്
കണ്ണുനീരിൻ കനീയാറുകളൊഴുകി

നീലപ്പൂമ്പീലി നിവർത്താടും

 

നീലപ്പൂമ്പീലി നിവർത്താടും മയിൽ പോലെ
നീലമുളം കാടിളകും മലനാടിന്നഴകേ

കോലക്കുഴലൂതി വരും കാട്ടാറിന്നരികേ
പാലപ്പൂമണമൊഴുകും മലനാടിന്നഴകേ
കുരുവികളും കതിരുകളും കുളിർ തെന്നലുമാഹാ
കളി പറയും പൊൻ വയലിൽ വഴിയും പൊന്നഴകേ

നിൻ പുഞ്ചിരിയമ്പിയലും പൊൻ പൂക്കൾ പോലെ
പഞ്ചാരപ്പുതുമണ്ണിൽ തുന്നിയതീക്കൈകൾ]
വയലേ നിൻ പുന്നാരക്കതിർ കൊത്തിപ്പാടാൻ
വരുമല്ലോ നാളെ പൂങ്കുരുവികൾ പോൽ ഞങ്ങൾ  

മാവേലിപ്പാട്ടുമായ് മാമലനാട്ടിലെ

 

മാവേലിപ്പാട്ടുമായ് മാമലനാട്ടിലേ
യ്ക്കാവണിമാസമേ പോരൂ നീ
മാവേലിപ്പാട്ടുമായ് പോരൂ നീ

ഒന്നാകും കുന്നിലെ മൂന്നു മുൾക്കാടുകൾ
ഒന്നാകും പൊന്നോണനാളേ വാ
ആവണിപ്പൂവു പോൽ മാമലനാടിതിൻ
ആശകൾ പൂവിടും നാളേ വാ

കഞ്ഞിയ്ക്കുരിയരി കാണാത്തൊരിന്നിന്റെ
പഞ്ഞമൊടുങ്ങുന്ന നാളേ വാ
മഞ്ഞക്കിളികൾ പോൽ കുഞ്ഞുങ്ങളൂഞ്ഞാലിൽ
കൊഞ്ഞിക്കുഴഞ്ഞാടും നാളേ വാ

പൊന്നാര്യൻ പാകിയ കൈകൾക്ക് കൊയ്യുവാൻ
പുന്നെൽ കതിരുമായ് നാളേ വാ
ജീവിതകാകളി പോലവേ പൊന്നോണ
പ്പൂവിളി പൊങ്ങിടും നാളേ വാ