ജോലി തരൂ ജോലി തരൂ
ജോലി തരൂ ഒരു ജോലി
ജനിച്ചു പോയതു കൊണ്ടീ മണ്ണിൽ
മനുഷ്യരായ് ജീവിക്കാൻ
അടർക്കളത്തിലിറങ്ങിയ ഞങ്ങൾ
ക്കൊന്നേ കൊടിയടയാളം
ഒന്നേ മുദ്രാവാക്യം
എമ്മെസ്സിക്കാർ ബീസ്സിക്കാർ
എസ്സെസ്സെത്സ്സിക്കാർ ഞങ്ങൾ
ഉയർന്ന സർവകലാശാലകളിലെ
ഉന്നദബിരുദക്കാർ
ഞങ്ങടെ മുൻപിൽ ഹജൂർക്കച്ചേരികൾ
കൈമലർത്തുന്നു
ഇന്നിന്ത്യയിലെങ്ങും തൊഴിൽ മേടകളുടെ
ഇരുമ്പു ഗേറ്റുകളടയുന്നു
പഞ്ചവത്സരപദ്ധതികൾ
പാലും തേനുമൊഴുക്കുന്നു
മന്ത്രിമാരുടെ പ്രസ്താവനകൾ
വ്യവസായങ്ങൾ എഫേസിറ്റീ
എത്രയെത്ര ഫാക്ടറികൾ
വളങ്ങൾ വാച്ചുകൾ കപ്പലുകൾ
വളരുന്നു വ്യവസായങ്ങൾ
ഗൂർഖകൾ കാവലിരിക്കും കമ്പനി
ഗോപുരവാതിലുകൾ
നെറ്റിയിലെഴുതി തൂക്കുന്നു
നോ വേക്കൻസി
ഇൻഡ്യയിലെവിടെപ്പോയാലും
നോ വേക്കൻസി
നോ നോ നോ വേക്കൻസി
Film/album
Singer
Music
Lyricist