നാടകഗാനങ്ങൾ

ശബരിഗിരീശാ ശരണം

Title in English
Sabarigireesha Saranam

ശബരിഗിരീശാ ശരണം
ശങ്കരതനയാ ശരണം
ശരണം താവക പങ്കജചരണം
തരണം ദർശന സുകൃതം
ശ്യാമമനോഹര വിപിനം മൃഗഭരവിപിനം
സോമനദീതടപുളിനം വെൺകളിപുളിനം
മാനസശാന്തി കവാടം ദുഃഖിത
മാനവനിവിടെ ഒരഭയം
അയ്യപ്പ സ്വാമി അയ്യപ്പാ
ഹരിഹരസുതനെ കരുണാമയനെ
അഭയം അയ്യപ്പസ്വാമീ

സംക്രമസന്ധ്യാ വന്ദനം സുമസമവദനം
ശംഖുചിലമ്പൊലി മേളം ശ്രുതിലയമേളം
ചന്ദനശീത സുഗന്ധം ഭക്തനു
വന്ദനസുന്ദരയാമം
അയ്യപ്പസ്വാമി അയ്യപ്പാ
ഹരിഹരസുതനേ കരുണാമയനേ
അഭയം അയ്യപ്പസ്വാമീ

മകരവിളക്കേ തിരി തെളിക്കൂ

Title in English
Makaravilakke Thiri Thelikkoo

 

മകരവിളക്കേ തിരി തെളിക്കൂ എന്റെ
മനസ്സൊരു ശ്രീകോവിലാക്കി മാറ്റൂ

വൃശ്ചികവ്രതം നോറ്റു പച്ചിലക്കാടുകൾ
പുഷ്പതാലമുഴിയുമീത്തിരുമുറ്റത്തിൽ
ഭക്തിഗീതം പാടി നിൽക്കുമീ ദാസിയെ
തൃച്ചേവടികളിൽ സ്വീകരിക്കൂ
സ്വാമി സ്വീകരിക്കൂ


കാർത്തിക ദീപജാലം കസവൊളിമാലകൾ
ചാർത്തുമീപ്പൊൻ ഗോപുരപ്പടിവാതിലിൽ
മുട്ടി വിളിക്കുന്നൊരീ മാളികപ്പുറത്തിനെ
തൃക്കണ്ണു തുറന്നു നീ അനുഗ്രഹിക്കൂ
സ്വാമി അനുഗ്രഹിക്കൂ

പാത്തുമ്മാബീവി തൻ

Title in English
Paathummabeevi Than

 പാത്തുമ്മാബീവി തൻ പുന്നാരമോള്

പാർത്താലഴകുള്ള സീനത്ത്
ഓർത്തോർത്തു നടക്കുമ്പം ഓരോ നിമിഷവും
പൂക്കുന്നു ഖൽബിൽ  മുഹബ്ബത്ത്
പൂക്കുന്നു ഖൽബിൽ മുഹബ്ബത്ത്

മുത്താണ്...
മുത്താണവൾ ഞമ്മഹ്ഹ് മുത്തുനബി തന്ന
സ്വത്താണവൾ കരിമ്പിൻ സത്താണ്
എത്തിപ്പിടിക്കാനാവാത്ത കൊമ്പത്ത്
പൊട്ടി വിരിഞ്ഞ കനിയാണ്
പൊട്ടി വിരിഞ്ഞ കനിയാണ്


കണ്ണാണ്.....
കണ്ണാണവൾ ഞമ്മക്ക് ഞമ്മളെ മയക്കിയ
പെണ്ണാണവൾ തെളിഞ്ഞ പൊന്നാണു
ഒന്നാകാൻ കൊതിക്കണ ഞങ്ങടെ മനസ്സില്
ഒന്നിച്ചു വിരിഞ്ഞു കിനാവുകള്
ഒന്നിച്ചു വിരിഞ്ഞു കിനാവുകള്

കറുത്തവാവിന്റെ

Title in English
Karuthavaavinte

 

കറുത്ത വാവിന്റെ മുഖപടം നീങ്ങി
വെളുത്ത പക്ഷത്തിൻ ചിരി തുടങ്ങി
ഇനിയും ഒരു രാവുറങ്ങാതിരുന്നാൽ
ഇവളുടെ പ്രേമത്തിൻ പൗർണ്ണമിയായ്


പ്രണയാർദ്ര മനസ്സിൽ തെളിനീർസരസ്സിൽ
വിരിയുന്ന വെള്ളാമ്പൽ പൂമൊട്ടുകൾ
അതിലൊന്നു വിടർത്തി പൂ ചൂടി നിൽക്കും
പ്രിയ സഖീ നിനക്കഭിനന്ദനം

ഇനി വരും ഉഷസ്സുകൾ ഇനി വരും സന്ധ്യകൾ
ഇവളുടെ മോഹങ്ങളെ ലാളിക്കുമ്പോൾ
അതിലൊരു പൂമഞ്ചം വിരിക്കാൻ കൊതിക്കും
പ്രിയസഖീ നിനക്ക് സുഖസ്വപ്നങ്ങൾ

പച്ചോലക്കിളികളേ

Title in English
Pacholakkilikale

 

പച്ചോലക്കിളികളേ ചോലപ്പനം കിളികളേ
നൃത്തമാടി നൃത്തമാടി പറക്കും കളമൊഴികളേ
ചെഞ്ചോരത്തുള്ളി കൊണ്ടു മൂക്കുത്തി മുത്തണിഞ്ഞു
കൊഞ്ചിക്കൊഞ്ചി നിങ്ങൾ പാടും പാട്ടേതാണോ
കവിയായ് മാറിയ മലവേടനു വേണ്ടി പണ്ട്
കിളിമൊഴിയിൽ നിങ്ങളു പാടിയ രാമായണമോ
ധർമ്മയുദ്ധ ഭൂമിയിലെ ദുഃഖിതനാം അർജ്ജുനനെ
ധർമ്മഗീതം കൊണ്ടുണർത്തിയ ഗീതാമൃതമോ
കറ്റ കൊയ്യും കൈകൾക്കും കയർ പിരിക്കും കൈകൾക്കും
ശക്തി നൽകും വിപ്ലവത്തിൻ ഗാനമാണോ
പകലന്തിപ്പണിയെടുത്തു തളരും തൊഴിലാളിക്ക്
പുതുയുഗത്തിൽ വഴിയൊരുക്കും കാഹളമാണോ

ജിം ജിലം ജിം ജിലം

Title in English
Jim Jilam Jim Jilam

 

ജിംജിലം ജിം ജിലം ജിം ജിലം താരോ
ജിം ജിലം താരോ
തക്കിട്ട തക്കിട്ട താളത്തിലാടും
ജിം ജില താരോ
മാനത്തിനു മുത്തം നൽകുന്ന മാമല
മേലാകെ പൂത്തുണരും പൂമല
മാമലയ്ക്കു മേലേ പൂമലയ്ക്കു മേലേ
മണ്ണിനെ നോക്കി കണ്ണെറിയും പൊങ്കല
ചന്ദ്രക്കല മണ്ണിൽ വീണാടും പോലെ
ചന്ദനശില പെണ്ണായിട്ടാടും പോലെ
ആട്ടമാടെടീ പെണ്ണേ
പാട്ടു പാടെടീ പെണ്ണേ
ആരോമൽ ചെറുക്കനായ് ആടടീ പെണ്ണേ

മലവാഴും തമ്പുരാനു മാമയിലാട്ടം
മുകൾ വാഴും തമ്പുരാനു കുറത്തിയാട്ടം
പെണ്ണൂ കാണാനെത്തുന്ന പുതുമണവാളനു
സ്വർണ്ണഫണം വിടർത്തിയ പാമ്പിൻ നൃത്തം

മലയടിവാരങ്ങളേ

Title in English
Malayadivarangale

 

മലയടിവാരങ്ങളേ മലരണിക്കാടുകളേ
മറക്കുമോ നിങ്ങൾ പാവമൊരീ
മലവേടപ്പെണ്ണിനെ
നിനക്കു ചൂടാൻ പൂക്കളമൊരുക്കാൻ
എത്ര വസന്തം വിടർത്തീ നീ
എനിക്ക് കുളിക്കാൻ കുളിരരുവികളിൽ
എത്ര വട്ടം ചന്ദനം കലക്കീ

പേരറിയാത്തൊരെൻ മോഹത്തിന്നുറങ്ങാൻ
പൂവണിക്കിടക്ക നിവർത്തീ
എന്റെ പ്രിയതമൻ എന്നെ വരിക്കാൻ
കല്യാണമണ്ഡപമൊരുക്കീ
പച്ചിലമണ്ഡപമൊരുക്കീ