മനുഷ്യൻ ഹാ മനുഷ്യൻ
മാക്സിം ഗോർക്കിയുടെ മനോജ്ഞശൈലിയിൽ
മനുഷ്യനുജ്ജ്വല പ്രതിഭാസം
മഹാത്മാഗാന്ധിയുടെ മാതൃഭൂമിയിൽ
മനുഷ്യനിന്നുമൊരപശബ്ദം അപശബ്ദം
മന്വന്തരങ്ങൾ മനുഷ്യനു നൽകിയ
മലർത്തൊട്ടിലല്ലോ ഭൂമി
ഋതുക്കൾ പരിചാരികകൾ
സ്വർവധുക്കളാരാധികകൾ
അങ്ങനെ അവൻ വളർന്നപ്പോൾ
അവന്റെ ഭൂമിയിതന്യ കൈവശമായി
ഒരു പിടി മണ്ണില്ല അവനിന്നുറങ്ങാനിടമില്ല]
അവനിന്നുറങ്ങാനിടമില്ല
ഇടമില്ല ഇടമില്ല
കാലമവനു കളിക്കാൻ നൽകിയ
കളിപ്പാട്ടമല്ലോ ദൈവം
യുഗങ്ങൾ സഹപാഠിനികൾ
ദിങ്മുഖങ്ങൾ പാഠാവലികൾ
പിന്നെയും അവൻ വളർന്നപ്പോൾ അവന്റെ ജീവിതം
അർത്ഥശൂന്യമായ്
ഒരു തൊഴിലവനില്ല അതിനവനലയാനിടമില്ല
ഇടമില്ല ഇടമില്ല