മകം പിറന്ന നക്ഷത്രത്തിൻ

 

മകം പിറന്ന നക്ഷത്രത്തിൻ മടിയിൽ നിന്നോ
മലർത്തിങ്കൾപ്പൈങ്കിളി തൻ ചിറകിൽ നിന്നോ
എങ്ങു നിന്നു നീ എങ്ങു നിന്നു നീ പറന്നെത്തീ
മംഗലാതിരപൂങ്കൊടിയുടെ പൊന്നനുജത്തീ

ഇളം കവുങ്ങിൻ പൂങ്കുലയുടെ തളിരു പോലെ
മുള പൊട്ടും മൊട്ടിനുള്ളിലെ കുളിരു പോലെ
ഉമ്മ കൊണ്ടു പൊതിഞ്ഞു വച്ചോരല്ലി പോലെ
ഉറങ്ങമ്മിണി ഉറങ്ങമ്മിണി ആരിരാരാരോ

ഇളം തെങ്ങിൻ തേൻ കുഴലിലെ അമൃതു പോലെ
വളയിട്ടൊരു കന്നിരാവിൻ കിളുന്നു പോലെ
ഉറക്കുപാട്ടിൻ ഒഴുക്കിൽ വീണ്ടും മുത്തു പോലെ
ഉറങ്ങമ്മിണി ഉറങ്ങമ്മിണി ആരിരാരാരോ