നീലപ്പൂമ്പീലി നിവർത്താടും

 

നീലപ്പൂമ്പീലി നിവർത്താടും മയിൽ പോലെ
നീലമുളം കാടിളകും മലനാടിന്നഴകേ

കോലക്കുഴലൂതി വരും കാട്ടാറിന്നരികേ
പാലപ്പൂമണമൊഴുകും മലനാടിന്നഴകേ
കുരുവികളും കതിരുകളും കുളിർ തെന്നലുമാഹാ
കളി പറയും പൊൻ വയലിൽ വഴിയും പൊന്നഴകേ

നിൻ പുഞ്ചിരിയമ്പിയലും പൊൻ പൂക്കൾ പോലെ
പഞ്ചാരപ്പുതുമണ്ണിൽ തുന്നിയതീക്കൈകൾ]
വയലേ നിൻ പുന്നാരക്കതിർ കൊത്തിപ്പാടാൻ
വരുമല്ലോ നാളെ പൂങ്കുരുവികൾ പോൽ ഞങ്ങൾ