മാവേലിപ്പാട്ടുമായ് മാമലനാട്ടിലെ

 

മാവേലിപ്പാട്ടുമായ് മാമലനാട്ടിലേ
യ്ക്കാവണിമാസമേ പോരൂ നീ
മാവേലിപ്പാട്ടുമായ് പോരൂ നീ

ഒന്നാകും കുന്നിലെ മൂന്നു മുൾക്കാടുകൾ
ഒന്നാകും പൊന്നോണനാളേ വാ
ആവണിപ്പൂവു പോൽ മാമലനാടിതിൻ
ആശകൾ പൂവിടും നാളേ വാ

കഞ്ഞിയ്ക്കുരിയരി കാണാത്തൊരിന്നിന്റെ
പഞ്ഞമൊടുങ്ങുന്ന നാളേ വാ
മഞ്ഞക്കിളികൾ പോൽ കുഞ്ഞുങ്ങളൂഞ്ഞാലിൽ
കൊഞ്ഞിക്കുഴഞ്ഞാടും നാളേ വാ

പൊന്നാര്യൻ പാകിയ കൈകൾക്ക് കൊയ്യുവാൻ
പുന്നെൽ കതിരുമായ് നാളേ വാ
ജീവിതകാകളി പോലവേ പൊന്നോണ
പ്പൂവിളി പൊങ്ങിടും നാളേ വാ