ഹൃദയമൊരു ഘടികാരം
ഹൃദയമൊരു ഘടികാരം മന്ത്ര
മധുരം പാടും ഘടികാരം
ഉതിരും നിമിഷമണൽത്തരിയെണ്ണി
ഉണർന്നിരിക്കും ഘടികാരം
ഇരു കൈവിരലാൽ ജപമണിമാലകൾ
തഴുകും ഘടികാരം
അതിന്നൊരേയൊരു താളം പക്ഷേ
ഹൃദയത്തിന്നതവതാളം
വികാരതരളം പല താളം
ഇരവും പകലും വെറുമൊരു ഗദ്ഗദ
മുണരും ഘടികാരം
അതിന്നൊരേയൊരു മന്ത്രം പക്ഷേ
ഹൃദയം പാടും മന്ത്രം
വികാര വിധുരം പല മന്ത്രം
ഒരു വഴി മാത്രം കൈവിരൽ ചുറ്റി
തിരിയും ഘടികാരം
അതിന്നൊരേയൊരു മാർഗ്ഗം പക്ഷേ
ഹൃദയം പായും മാർഗ്ഗം
വികാര നദിയൊഴുകും മാർഗ്ഗം
- Read more about ഹൃദയമൊരു ഘടികാരം
- 859 views