അരിമുല്ലച്ചിരി തൂകും

 

അരിമുല്ലച്ചിരി തൂകും അയലത്തെപ്പെൺകിടാവേ
അഴകിന്റെയോമല്‍പ്പെൺ കിടാവേ
അരയന്നമായ് നിന്റെ അരമനയ്ക്കുള്ളിലാരും
അറിയാതെ ഞാൻ നടന്നണയും
താ‍മരവള ചാർത്തും ഓമനക്കൈകൾ നീട്ടി
ഓടി വന്നെന്നരികിൽ നിൽക്കും നീ
ഓടി വന്നെന്നരികിൽ നിൽക്കും
(അരിമുല്ല...)

മിഴികളിൽ ദാഹവുമായി മൊഴികളിലീണവുമായ്
പിറകേ എൻ പിറകേ നീയണയും
മാതളക്കനി തുള്ളും മാറത്ത് ചേർന്നിരുന്നെൻ
മാനസഹംസമൊന്നു പാടും
എന്റെ മാനസഹംസമൊന്നു പാടും
(അരിമുല്ല....)