പ്രവാഹമേ

 

പ്രവാഹമേ പ്രവാഹമേ
ജീവിതഗംഗാപ്രവാഹമേ
നിന്നിലെ സൗവർണ്ണബിന്ദുക്കൾ ഞങ്ങൾ
നിന്നിലെ രാഗബിന്ദുക്കൾ

അനാദിയായൊഴുകുന്നു നീ
അനന്തമായൊഴുകുന്നൂ
അണകൾ തകർത്തല തല്ലുന്നൂ നീ
അവിരാമമൊഴുകുന്നൂ

വിലക്കുകൾ പിഴുതെറിയുന്നു
വെളിച്ചമായൊഴുകുന്നൂ
യുഗതാമരകൾ വിടർത്തുന്നു നീ
ജലദീപമണിയുന്നൂ

നിന്നിൽ സൃഷ്ടി സ്ഥിതിലയശക്തികൾ
നീന്തി നീരാടുന്നു
നിന്നിരുപാടുമിരുന്നു കളിപ്പൂ
ജന്മശതങ്ങൾ ജനിമൃതികൾ