ആകെത്തകർന്നൊരു തറവാട്
ആകെത്തകർന്നൊരു തറവാട്
ഇതാകെത്തകർന്നൊരു തറവാട്
ആളോഹരി വെച്ചകലുന്നവരേ
ഇതാകെ തകർന്നൊരു തറവാട്
ചിത്രത്തൂണുകളാടുന്നു
മച്ചിൽ ദൈവമുറങ്ങുന്നൂ
പൂർവികപുണ്യം പുളിച്ചു തേട്ടിയ
പുസ്തകപ്പുരകൾ ചിതൽ തിന്നൂ
പള്ളിവാളുകൾ തുള്ളിയുറഞ്ഞൊരു
പൂമണിമുറ്റത്ത്
പണ്ടു പുത്തരി നിറപറ വെച്ചൊരു
പൂമുഖമുറ്റത്ത്
പഞ്ഞപ്പാട്ടുകൾ പാടാനാരോ
ഉടുക്കു കൊട്ടുന്നു
അരിയെവിടെ
തുണിയെവിടെ
തല ചായ്ക്കാനിടമെവിടെ
പഞ്ഞപ്പാട്ടുകൾ പാടും
പാണൻ ഉടുക്കു കൊട്ടുന്നു