തീരം തീരം തീരം
അഗാധനീലിമയലിയും തീരം
അപാരസാഗരതീരം
തിരകൾ ചിരിക്കും പാടും
തേങ്ങിക്കരയും തീരം തീരം
ശബ്ദം നാഗഫണങ്ങൾ വിടർത്തും
രൗദ്രകേളികളാടും
പൊട്ടിക്കരയും കാറ്റുകൾ ഉൽക്കട
ദുഃഖജ്വാലകളെരിയും
ശാന്തസാഗര ഹൃദയതലം ഞാൻ
കണ്ടിട്ടില്ലല്ലോ
കനിവാർന്നവിടേക്കെന്നെ നയിക്കൂ
കടത്തു തോണിക്കാരാ