കാറ്റുപായത്തോണിയിലേറി

 

കാറ്റുപായത്തോണിയിലേറി
കാലത്തിൻ കരകാണാക്കടലിൽ
അജ്ഞാതകാമുകാ നിന്നെത്തേടി
അലയുന്നു ഞാനലയുന്നൂ

സ്വർഗ്ഗത്തിൻ ച്ഛായാശകലങ്ങൾ പോലെ
സ്വപ്നത്തിൻ ദ്വീപുകൾ കണ്ടൂ
പുഷ്യരാഗപ്പൂമാലകൾ പോലെ
പുഷ്പിതതീരങ്ങൾ കണ്ടൂ
അവിടെ ഞാൻ നിന്നെക്കണ്ടു
അരുണമാം നിൻ മുഖം കണ്ടു
(കാറ്റുപായ....)

നീർക്കളി പാടും പുളിനങ്ങൾ കണ്ടൂ
നിർവൃതിപ്പൂവുകൾ കണ്ടൂ
നിന്നനുരാഗം പൂവിട്ടു നിൽക്കും
കുങ്കുമപ്പൂവുകൾ കണ്ടൂ
അവിടെ നിന്നെന്നെ വിളിച്ചു
നിന്നരികിലേക്കോടി ഞാൻ വന്നു
(കാറ്റുപായ...)