സ്വർണ്ണരേഖാനദിക്കക്കരെ

 

സ്വർണ്ണരേഖാനദിക്കക്കരെ നിന്നൊരു
പൊന്നരയന്നം പറന്നു വന്നു
കിന്നരിച്ചിറകുള്ള കിങ്ങിണിക്കാലുള്ള
പൊന്നരയന്നം പറന്നു വന്നു

കുടമുല്ലപ്പൂവിനെത്താരാട്ടും കാറ്റിന്റെ
കുളിരു നുകർന്നിരുന്നു
ഒരു പാരിജാതത്തിൻ പാനപാത്രത്തിലെ
മദിര നുകർന്നിരുന്നു

കളമൊഴിയാമൊരു പെണ്ണിന്റെ കൗതുകം
കരപുടം നീട്ടി വന്നു
കമലദളങ്ങളിലെന്ന പോലാക്കൈയ്യിൽ
കളഹംസം ചേർന്നിരുന്നു