നീലപ്പളുങ്കുള്ള നീൾമിഴിയിതൾ കൂമ്പി
നീയുറങ്ങൂ നീയുറങ്ങൂ നീയുറങ്ങൂ
കണിമലർത്തിരിയല്ലാ കനകമല്ലാ നീയൊരു
കരിമുത്തായെന്റെ കൈയ്യിലടർന്നു വീണു
കണ്ണീർക്കരിമുത്തായെന്റെ കൈയിലടർന്നു വീണു
ഒരു മരുഭൂവിലൂടെ നടന്നു പോകും എന്റെ
തിരുമുറിവുകൾ മുത്തും കുളിർകാറ്റല്ലേ നീയെൻ
തിരുമുറിവുകൾ മുത്തും കുളിർകാറ്റല്ലേ
കളിക്കുഞ്ഞായിരുന്ന നാൾ കിനാവു കണ്ടു നീയെൻ
കരളിന്റെ മലർമുറ്റത്തിഴഞ്ഞു വന്നു
കുഞ്ഞിക്കവിത തന്മധുരം ഞാൻ നുണഞ്ഞിരുന്നു
ഇളം ചുണ്ടിൽ ചെറുതേനും വയമ്പും തന്നു
താരാട്ടിളനീരും ചെറുചൂടും പകർന്നു തന്നു
കുഞ്ഞി വിരൽ നുണഞ്ഞുറങ്ങൂ നീയുറങ്ങുറങ്ങൂ