ചലച്ചിത്രഗാനങ്ങൾ

ആനന്ദപ്പൂമുത്തേ

Title in English
Anandappoomuthe

ആനന്ദപ്പൂമുത്തേ എന്‍ തേന്‍മുത്തേ
മന്ദമായ് ആടുകില്ലേ
മന്ദാരം പൂക്കുന്ന നിന്‍ തേന്‍ചുണ്ടാല്‍
പാടില്ലേ നീ മെല്ലേ
ആനന്ദപ്പൂമുത്തേ എന്‍ തേന്‍മുത്തേ
മന്ദമായ് ആടുകില്ലേ
മന്ദാരം പൂക്കുന്ന നിന്‍ തേന്‍ചുണ്ടാല്‍
പ പ പ പാടു നീ
പാടാനായ് വാവാ ആടാനായ് വാവാ
ചെല്ലു ചെല്ലക്കിളി നീ മെല്ലെ മെല്ലെ പാടു നീ
ആടിപ്പാടിയോടി വാ പൂവമ്പാ വേഗം വാ
തെന്നല്‍ തെന്നിത്തെന്നി വാവാവാവാ ഓടി വാ

Year
1987

ഇലകൊഴിയും ശിശിരത്തില്‍ - F

Title in English
Ila kozhiyum sisirathil - F

ഇലകൊഴിയും ശിശിരത്തില്‍
ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍
ആണ്‍കിളിയാ കഥ പാടി
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും...)

Year
1987

ഗോ ബാക്ക്

Title in English
Go back

ഹാ ഗോ ബാക്ക് ഫ്രം ദി വേ ബാക്ക്
പൊള്ളയാകും വേദാന്തമേ
വെൽക്കം ഹാർട്ടി വെൽക്കം
ഞങ്ങള്‍ തേടുന്ന സ്വാതന്ത്ര്യമേ

പോകൂ ദൂരെപ്പോകൂ പൊള്ളയാകും വേദാന്തമേ
പോരൂ ഒന്നു പോരൂ ഞങ്ങള്‍ തേടുന്ന സ്വാതന്ത്ര്യമേ
ലോകം ഞങ്ങള്‍ തെളിക്കുന്നു
കാലം ഞങ്ങള്‍ നയിക്കുന്നു
പ്രായം പ്രാണനിലാകെ തീകൂട്ടവേ
ഉണരുന്നു ഇന്നത്തെ ഉന്മാദങ്ങള്‍
(ഗോ ബാക്ക്...)

Year
1987

ദേവന്റെ ചേവടി

Title in English
Devante chevadi

ദേവന്റെ ചേവടി അണയുകിലോ -വണ്ടിന്‍
സ്നേഹസംഗീതത്തിലലിയുകിലോ
ഒരു പെണ്‍കൊടിതൻ ചുരുൾമുടി അണിയുകിലോ
പൊന്നുണ്ണിക്കനിയെ പെറ്റു മണ്ണടിയുകിലോ
സഫലമായ് തീരുന്നു ജന്മം പൂവേ
സഫലമായിത്തീരുന്നു നിൻ ജന്മം

Year
1987

വാതിൽപ്പഴുതിലൂടെൻ‌ മുന്നിൽ - F

Title in English
Vaathil pazhuthilooden munnil - F

വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോകേ
അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-
മധുരമാം കാലൊച്ച കേട്ടു (2)
(വാതിൽപ്പഴുതിലൂടെൻ...)

ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളിൽ ജലകണം ഇറ്റുവീഴും പോലെൻ
ഉയിരിൽ അമൃതം തളിച്ച പോലെ
തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി (2)
(വാതിൽപ്പഴുതിലൂടെൻ...)

Year
1987

വൈശാഖസന്ധ്യേ - M

Title in English
Vaisakhasandhye - M

വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ

Year
1987

നിലാചന്ദനം നെറുകയിൽ

Title in English
Nilachandanam

കുരുകുരുന്ന് കുയിലേ കിനാവിൻ
തളിരണിഞ്ഞ തണലിൽ
മധു നിറഞ്ഞ മനസ്സിൻ ഇളം നീർ 
കുളിർ നുണഞ്ഞു കുറുകാം

നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ
കവിൾക്കുമ്പിളിൽ കുങ്കുമം കൊണ്ടു വാ വാ
  നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ

Year
1999
Submitted by Achinthya on Fri, 11/01/2019 - 21:17

നിലാചന്ദനം നെറുകയിൽ

Title in English
Nilachandanam Nerukayil

കുരുകുരുന്ന് കുയിലേ കിനാവിൻ
തളിരണിഞ്ഞ തണലിൽ
മധു നിറഞ്ഞ മനസ്സിൻ ഇളം നീർ 
കുളിർ നുണഞ്ഞു കുറുകാം

നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ
കവിൾക്കുമ്പിളിൽ കുങ്കുമം കൊണ്ടു വാ വാ
  നിലാചന്ദനം നെറുകയിൽ ചാർത്തി വാ വാ

Year
1999
Submitted by Achinthya on Fri, 11/01/2019 - 21:13