ചലച്ചിത്രഗാനങ്ങൾ

കൊന്നും തിന്നും

Title in English
Konnu Thinnum

കാടു തിന്നോർ നാടു കേറ്യോർ 
നഞ്ചു തിന്നുന്നേ...
വിളകളെല്ലാം കളകളായേ... 
വിഷം തിന്നുന്നേ....
കാടു തിന്നോർ നാടു കേറ്യോർ 
നഞ്ചു തിന്നുന്നേ...
വിളകളെല്ലാം കളകളായേ...
വിഷം തിന്നുന്നേ....
വിഷമെറിഞ്ഞാൽ വിഷം കൊയ്യും...
വിഷം തിന്നോൻ വിഷം ചീറ്റും...
ജാതി പറയും മതം പറയും...
കൊന്നു തിന്നും... 
തിന്നു കൊല്ലും...
കളികൾ ചിരികൾ മറന്നേ പോയ്...
നല്ലകാലം കാട് കേറും... 
നാടു മുടിയുന്നേ...
നാടു മുടിയുന്നേ...

Year
2019

പൊന്നും തിങ്കള്‍ പോറ്റും - F

Title in English
Ponnum thinkal pottum - F

ഉം..ഉം...
രാരി രാരീരം രാരോ..
പൊന്നും തിങ്കള്‍ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ
പൂമിഴികള്‍ പൂട്ടി മെല്ലേ
നീയുറങ്ങി ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളേ
വിണ്ണില്‍ വെണ്‍താരങ്ങള്‍
മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍
പൂത്തു മന്ദാരങ്ങള്‍
പൊന്നും തിങ്കള്‍ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ

Year
1986

മൂവന്തി ചോന്നു തുടിക്കണ

Title in English
Moovanthi

മൂവന്തി ചോന്നു തുടിക്കണ... 
കല്ലായി പുഴ തീരത്ത്...
മുക്കുത്തികല്ല് തിളങ്ങണ്...
മിന്നാമിന്നി തിളങ്ങണ പോൽ...
മൂവന്തി ചോന്നു തുടിക്കണ... 
കല്ലായി പുഴ തീരത്ത്...
മുക്കുത്തികല്ല് തിളങ്ങണ്
മിന്നാമിന്നി തിളങ്ങണ പോൽ...
കന്നാലീ മേച്ചു നടക്കണ...
നങ്ങേലീ പെണ്ണ് ചിരിച്ചേ...
പാടത്തു കൊയ്ത്തു കഴിഞ്ഞ് 
കറ്റ മെതിച്ച് പോണതാണേ...

മൂവന്തി ചോന്നു തുടിക്കണ... 
കല്ലായി പുഴ തീരത്ത്...

Year
2019

ദൈവമേ കാത്തുകൊള്‍കങ്ങു

Title in English
Daivame kathukolkangu

ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിന്നു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍
തോണി നിന്‍ പദം
ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാവണം

അന്നവസ്ത്രാദി മുട്ടാതെ തന്നു
ഞങ്ങളെ രക്ഷിച്ചു
ധന്യരാക്കുന്ന നീയൊന്നു തന്നെ
ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം

Year
1986

ആത്മാവിനീഭൂവിൽ ബന്ധമില്ലാ

Title in English
Athmavineebhoovil bandhamilla

ആത്മാവിനീഭൂവിൽ ബന്ധമില്ലാ
ദേഹവുമായൊരു ബന്ധമില്ല
ആത്മാവിനീഭൂവിൽ ബന്ധമില്ല
ദേഹവുമായൊരു ബന്ധമില്ല

ആത്മാക്കൾ തമ്മിലേ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളോരാത്മബന്ധം
ആത്മാവിനീഭൂവിൽ ബന്ധമില്ലാ
ദേഹവുമായൊരു ബന്ധമില്ല

Year
1986

ആകാശവീഥിയിൽ തളർന്നു

Title in English
Aakashaveedhiyil thalarnnu

ആകാശവീഥിയിൽ തളർന്നുമയങ്ങുന്ന
ആലംബഹീനയാം താരകമേ
ഇന്നലെ രാവിൽ നിന്നെ പുൽകിയ
പ്രിയചന്ദ്രൻ ഇന്നെന്തേ ഉറക്കമായോ
ആകാശവീഥിയിൽ തളർന്നുമയങ്ങുന്ന
ആലംബഹീനയാം താരകമേ

രാവിൽ വിടരും പൂക്കളെ തഴുകാൻ
രാഗാർദ്രനായെത്തും പൂന്തെന്നലേ
എന്നന്തരാത്മാവിൻ സ്വപ്നമുണർത്തിയ
എൻപ്രാണനാഥനെ കണ്ടുവോ നീ
കണ്ടുവോ നീ കണ്ടുവോ നീ
കണ്ടുവോ നീ
ആകാശവീഥിയിൽ തളർന്നുമയങ്ങുന്ന
ആലംബഹീനയാം താരകമേ

Year
1986

ഒരു ജാതി ഒരു മതം ഒരു ദൈവം

Title in English
Oru jaathi Oru matham

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നിടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരുജാതിയിലുള്ളതാം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും
പറയന്‍താനും എന്തുള്ളതന്തരം നരജാതിയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

Year
1986

ശിവഗിരിനാഥാ ഗുരുദേവാ

Title in English
Sivagirinadha gurudeva

ദേവാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ

ശിവഗിരിനാഥാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ
അദ്വൈതത്തിന്‍ ആത്മനാഥാ
അധഃസ്ഥിതര്‍ക്കാശ്രം അരുളിയദേവാ
അരുവിപ്പുറത്ത് കൊളുത്തിയ ദീപം
ആഗോളവ്യാപകമാക്കിയ ദേവാ
ദേവാ...ദേവാ...ശ്രീനാരായണ ഗുരുദേവാ
ശിവഗിരിനാഥാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ

അയലു തഴപ്പതിനായതിപ്രയത്നം
നയമറിയും നരനോടോതിയ ദേവാ
ഒരു ജാതി ഒരു മതം ഒരു ദൈവമന്ത്രം
ഓംകാരപ്പൊരുളാക്കിയ ദേവാ
ശിവഗിരിനാഥാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ

Year
1986

പ്രാർത്ഥനാ ഗാനം

Title in English
Prayer Song

തസ്‌മയ് നമഃ  
പരമകാരണ കാരണായ 
ദീപ്‌തോജ്വല ജ്വലിത
പിംഗല ലോചനായ
നാഗേന്ദ്രഹാരകൃത 
കുണ്ഠലഭൂഷണായ 
ബ്രഹ്മേന്ദ്ര വിഷ്ണും
വരദായ നമഃ ശിവായ
ശ്രീമത് പ്രസന്ന ശശി 
പന്നഗ ഭൂഷണായ 
ശൈലേന്ദ്രജാ വദന 
ചുംബിത ലോചനായ
കൈലാസ മന്ദര 
മഹേന്ദ്ര നികേതനായ
ലോക ക്രയാർത്ഥി 
ഹരണായ നമഃ ശിവായ
ഓം  നമഃ ശിവായ

Year
2019