ആകാശവീഥിയിൽ തളർന്നുമയങ്ങുന്ന
ആലംബഹീനയാം താരകമേ
ഇന്നലെ രാവിൽ നിന്നെ പുൽകിയ
പ്രിയചന്ദ്രൻ ഇന്നെന്തേ ഉറക്കമായോ
ആകാശവീഥിയിൽ തളർന്നുമയങ്ങുന്ന
ആലംബഹീനയാം താരകമേ
രാവിൽ വിടരും പൂക്കളെ തഴുകാൻ
രാഗാർദ്രനായെത്തും പൂന്തെന്നലേ
എന്നന്തരാത്മാവിൻ സ്വപ്നമുണർത്തിയ
എൻപ്രാണനാഥനെ കണ്ടുവോ നീ
കണ്ടുവോ നീ കണ്ടുവോ നീ
കണ്ടുവോ നീ
ആകാശവീഥിയിൽ തളർന്നുമയങ്ങുന്ന
ആലംബഹീനയാം താരകമേ
നിശാഗന്ധിതൻ മനസ്സിൽ തുളുമ്പും
മധുനുകരാനെത്തും ശലഭമേ
എൻസ്വപ്ന രാജ്യത്തെ ദേവകുമാരനാം
എൻ ഹൃദയേശനെ കണ്ടുവോ നീ
കണ്ടുവോ നീ കണ്ടുവോ നീ
കണ്ടുവോ നീ
ആകാശവീഥിയിൽ തളർന്നുമയങ്ങുന്ന
ആലംബഹീനയാം താരകമേ
Film/album
Year
1986
Singer
Music
Lyricist