കൊന്നും തിന്നും

കാടു തിന്നോർ നാടു കേറ്യോർ 
നഞ്ചു തിന്നുന്നേ...
വിളകളെല്ലാം കളകളായേ... 
വിഷം തിന്നുന്നേ....
കാടു തിന്നോർ നാടു കേറ്യോർ 
നഞ്ചു തിന്നുന്നേ...
വിളകളെല്ലാം കളകളായേ...
വിഷം തിന്നുന്നേ....
വിഷമെറിഞ്ഞാൽ വിഷം കൊയ്യും...
വിഷം തിന്നോൻ വിഷം ചീറ്റും...
ജാതി പറയും മതം പറയും...
കൊന്നു തിന്നും... 
തിന്നു കൊല്ലും...
കളികൾ ചിരികൾ മറന്നേ പോയ്...
നല്ലകാലം കാട് കേറും... 
നാടു മുടിയുന്നേ...
നാടു മുടിയുന്നേ...

ഉണ്ട ചോറിനു നന്ദി പോരാ...
ഉണ്ട ചോറിനു രുചി പോരാ...
മായവും മറിമായവും കഥ മാറി മറയുന്നേ...
കാടു തിന്നോർ നാടു കേറ്യോർ 
നഞ്ചു തിന്നുന്നേ...
നഞ്ചു തിന്നുന്നേ...
നല്ലതൊക്കെ നല്ലതായീ... 
നട്ടു തിന്നു നിറഞ്ഞവർ...
കല്ലരിയും നെല്ലരിയും 
ചേന ചേമ്പുകൾ തേൻ-
വരിക്കചക്ക കാച്ചിൽ കൂവകൾ...
വരിക്കചക്ക കാച്ചിൽ കൂവകൾ....
കല്ലരിയും നെല്ലരിയും 
ചേന ചേമ്പുകൾ തേൻ-
വരിക്കചക്ക കാച്ചിൽ കൂവകൾ...
കാട്ടു കമ്പേരിഞ്ഞ തീയിൽ... 
ചുട്ടെടുത്തത് തിന്നവർ...
നഞ്ചു തിന്നുന്നേ... 
ഇപ്പോൾ നഞ്ചു തിന്നുന്നേ... 
നഞ്ചു തിന്നുന്നേ...
നാടു വീണു കിടപ്പു വെക്കം...
കോരകത്തിയര്....
നാടു വീണു കിടപ്പു വെക്കം...
കോരകത്തിയര്....
ദീനമാകെ അകറ്റി നീക്കം 
പാറ്റകത്തിയര്..