ഒരു ജാതി ഒരു മതം ഒരു ദൈവം

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നിടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരുജാതിയിലുള്ളതാം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും
പറയന്‍താനും എന്തുള്ളതന്തരം നരജാതിയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്