തങ്കശ്ശേരി വിളക്കുമാടം
കണ്ണുചിമ്മിയൊരന്തി നേരം
തേവലക്കര കായലോളം
കരയില്‍ അലസം എഴുതിയതെന്തെല്ലാം
പ്രണയം മധുരം പ്രിയതരമെന്നല്ലോ
മണലിലൂടെ നാം നടന്നു
മനസ്സിലെങ്ങും മലര് നിറഞ്ഞു
മതികലയുടെ സന്ദേശം
മണിമുകിലുകള്‍ കൈമാറി
അതിലൂടെ രാവു നേടി സായൂജ്യം
നിമിഷമെന്ന തേരിലേറി
നിര്‍വൃതികള്‍ യാത്രയായി
അണിവിരലിലെ ആവേശം
അകതളിരിനൊരാനന്ദം
അതിലൂടെ നാം പകര്‍ന്നു രോമാഞ്ചം