കതിര് കൊയ്ത്
[വരികൾ ലഭ്യമായിട്ടില്ല, നിങ്ങള്ക്ക് ചേർക്കാൻ സഹായിക്കാമോ ]
- Read more about കതിര് കൊയ്ത്
- Log in or register to post comments
- 215 views
ആൽബത്തിലെ പാട്ടുകൾ
[വരികൾ ലഭ്യമായിട്ടില്ല, നിങ്ങള്ക്ക് ചേർക്കാൻ സഹായിക്കാമോ ]
മെല്ലെ മെല്ലെ ….മെല്ലെ മെല്ലെ
മെല്ലെ മെല്ലേ ആരും കാണാതെ
ഉള്ളിൻ ഉള്ളിൽ മൗനം മായാതെ
നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ
ഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻ
മെല്ലെ മെല്ലേ ആരും കാണാതെ
ഉള്ളിൻ ഉള്ളിൽ മൗനം മായാതെ
നിഴൽ പോലെ നിന്നിൽ ചേരാൻ അലയുന്നു ഞാൻ
ഒരു കുമ്പിൾ സ്നേഹം മാത്രം കൊതിക്കുന്നു ഞാൻ
മെല്ലെ മെല്ലേ ആരും കാണാതെ
ഉള്ളിൻ ഉള്ളിൽ മൗനം മായാതെ
ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..
ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ..
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..
മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..
എന്റെ ഉള്ളില്‍ നിന്‍ സ്വരം സദാ ഉതിരുന്നിതാ
മൂടല്‍ മഞ്ഞിലൂടെ തേടും നിന്‍റെ രൂപം
ഈറന്‍ കാറ്റിലൂടെ തേടും നിന്‍റെ ഗന്ധം
വഴി നീളവേ ....
മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..
എന്റെ ഉള്ളില്‍ നിന്‍ സ്വരം സദാ ഉതിരുന്നിതാ
പ്രണയിനീ നിൻ കണ്ണുകളിൽ ഞാൻ
എൻ മുഖമല്ലോ കാണ്മൂ..
മനസ്വിനീ നിൻ മൌനതടത്തിൽ
മഞ്ജിമ കോരിയിരിക്കേ
നിൻ മഞ്ജിമ കോരിയിരിക്കേ ..
ഹൃദയം കൊണ്ടു നിൻ ഹൃദയം തൊടുന്നൂ
മിഴിമുനയാലേ നിൻ മിഴിയും
അറിയുവതെന്നോ അത്മാവിൽ ഞാൻ
കരുതും കനവിൻ മുകുളം..........
അതു വിരിയുവതെന്നോ.. അരുളുവതെന്നോ
അനുരാഗത്തിൻ മധുരം... (പ്രണയിനീ … )
അരികിലാണ് എങ്കിലുമകലേ
മരുവുകയല്ലോ എൻ പ്രിയ നീ
നിഴലുകൾ മാത്രം ഒന്നാവുമ്പോൾ
നിമിഷങ്ങളിൾ നാം തനിയേ...
അതു തളിരണിയുമ്പോൾ .. കുളിരണിയുമ്പോൾ
അനുഭൂതികൾ തന്നരികേ.. (പ്രണയിനീ … )
ഞാനുമെന്‍ ഗിറ്റാറും
തേങ്ങിക്കരഞ്ഞുകൊണ്ട്
ഈ മുറിക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം
ഓമലിന്‍ തൂമുഖം കണ്ടുകൊള്ളാം (2)ഇനി(ഞാനുമെന്‍)
ചിതല്‍ പാതി തിന്നൊരെൻ ജാലകപ്പാളിയില്‍
ചിറകിട്ടടിക്കും തെന്നലിന്‍ കൈകളില്‍
നൊമ്പരം കൊള്ളുമെൻ ആത്മസ്വരങ്ങളാല്‍
സന്ദേശം എന്നെന്നും നല്‍കിടാം ഞാന്‍
നല്‍കിടാം ഞാന്‍ – ഇനി(ഞാനുമെന്‍)
ഒന്നിച്ചു വാഴുവാന്‍ കൊതിച്ചതിലായിരം
പൊന്‍ കിനാവ് നെയ്തു ഞാന്‍ ഏകനായ് (2)
ഗദ്ഗദം കൊള്ളുമീ ഹൃദയതുടിപ്പിലും
ഇടറുന്ന ഈണവും പാടിടാം ഞാന്‍
പാടിടാം ഞാന്‍ – ഇനി
(ഞാനുമെന്‍ )
വരുമിനിനീയെൻ അരികിലെന്നെങ്കിലും
മോഹിച്ചുപോയ് വെറുതേ, ഞാൻ
മോഹിച്ചുപോയ് വെറുതേ
ഒരു പ്രിയഗാനം ചുണ്ടിലൊളിപ്പിച്ചു
കാത്തിരുന്നൂ വെറുതേ, ഞാൻ
കാത്തിരുന്നൂ വെറുതേ
കുളിരലയെങ്കിലും ഒരു ചുടുവേനലിൽ
എരിയുകയായ് ഹൃദയം, താനേ
എരിയുകയായ് ഹൃദയം
കവിതകളാകും കിളികളകന്നൂ
വിജനം മാനസ വിപിനം
വിജനം മാനസ വിപിനം
സുഖദമൊരോമൽ സ്വപ്നവുമായി
പാടുകയായകലേ, ആരോ
പാടുകയായകലേ
എൻ വിരൽത്തുമ്പിൽ സ്വരമായുണരാൻ
അഴകേ വരുനീ ഇതിലേ
അഴകേ വരുനീ ഇതിലേ
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം വാഴ്കരുതെന്നൊമനേ
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ
നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ
മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ
കൊഞ്ചലിൻ വള കിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസെന്തിനോമനേ
നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ
കങ്കണമുടഞ്ഞാലെന്തോമനേ
കണ്ണേ പുന്നാരെ നീ ജീവന്റെ ജീവനല്ലേ
പൊന്നുപോൽ നിന്നെ ഞാൻ നോക്കിടുമേ
വാവാവൊ പാടി ഉറക്കിടാം ഞാൻ
നീ എന്നെന്നും എന്റേതായ് തീർന്നില്ലേ
ഞാൻ പടീടും പാട്ടെന്നും താരാട്ടായ്
എന്മാറിൽ മയങ്ങിടും പൈതലേ നീ
എന്നും നീ എന്റെതല്ലേ
നിൻ ഓർമ്മയെന്നും എന്റെയുള്ളിൽ
ആയിരം പൂക്കൾ വിടർത്തി
ഇനി ഞാൻ എന്തു ചൊല്ലി വിളിക്കും
അഴകെഴും എൻ കണ്മണിയെ
നല്ലോമനയായ് നീ ഉറങ്ങ്
ആരീരോ ആരാരോ
പ്രണയം… പ്രണയം… മധുരം… മധുരം…
മിഴിയിതളുകളിണചേരും സായംകാലം
ഇരുകരളുകളിൽ പൂത്തു നീർമാതളം
എന്നാരോമലേ… നിനക്കായിന്നു ഞാൻ
പകരാമുള്ളിലെ അനുരാഗാമൃതം
നീയരികിൽ വരും നിമിഷം, നിമിഷം,
പ്രണയം… പ്രണയം… മധുരം… മധുരം…
കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
കുളിരലകളിലാടുന്നു നീർതാരുകൾ
തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
നീ പുണരും പൂന്തിരയായ്…,
നീ തഴുകും പൂമണമായ്…,
സുഖമറിയുന്നു ഞാൻ തരളം… തരളം…
പ്രണയം… പ്രണയം… മധുരം… മധുരം…