ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

ചെറുതൂവലിന്റെ

Title in English
Cheruthoovalinte

ചെറുതൂവലിന്റെ തണലില്‍
തനു ചേര്‍ന്നിരുന്ന പകലില്‍
ഒരു നോക്കിലെന്നെ അറിയും
സുഖജന്മ സൗഹൃദമേ
(ചെറുതൂവലിന്റെ ......)

അകലെ വിടര്‍ന്ന മലരിന്‍
മധു തേടി ശലഭമലയേ (2)
ഒരു നോക്കിലെന്നെ അറിയും
സുഖജന്മ സൗഹൃദമേ
(ചെറുതൂവലിന്റെ ......)

പതിയെ പറന്ന ഹൃദയം
പറയാതെ പാതി തളരേ (2)
ഒരു നോക്കിലെന്നെ അറിയും
സുഖജന്മ സൗഹൃദമേ
(ചെറുതൂവലിന്റെ ......)

Year
2007
Lyrics Genre

ഗസൽ മൈന

Title in English
Gazal maina

ഗസൽ മൈന പാടിയോ
രാവിൽ ഏകയായ്
ഇശൽ തേൻ നിലാവിലെ
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

റമദാനിൻ ജാലകങ്ങൾ
മണിത്തെന്നൽ നീർത്തുകയോ
കുളിർ മൊഞ്ചിൻ പൂമ്പുതപ്പിൽ
മയങ്ങാത്ത മാരനാരോ
ഇശൽ തേൻ നിലാവിലെ
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

മഴ മീട്ടും തംബുരുവിൽ
മൊഹബത്തിൻ ചാരുതയോ
തഴുതിട്ട മാനസത്തെ
തുറന്നെന്നെ പുൽകുമാരോ
ഇശൽ തേൻ നിലാവിലെ
അഴകോലും കുളിരാർന്നൊരോർമ്മയിൽ
(ഗസൽ മൈന...)

Year
2007
Lyrics Genre

പ്രണയിക്കുന്നൂ ഞാനെന്നും

Title in English
Pranayikkunnu njanennum

പ്രണയിക്കുന്നൂ ഞാനെന്നും
ഈ  പ്രണയത്തെ മാത്രം
പ്രണയിനിയൊരു മേഘചിത്രം പോലെ
മൌനം രചിക്കും കവിതകളോ
ഇത് കുളിരിന്‍ സുഖമുള്ള നോവോ
(പ്രണയിക്കുന്നൂ ഞാനെന്നും)

കാണാത്ത കാഴ്ചകള്‍ക്കപ്പുറമുള്ളൊരു
കാണാക്കിനാവോ മായികാമോ
ചിത്തത്തിനുള്ളിലൊളിച്ചു വെച്ചെങ്കിലും
എത്രയും ഹൃദ്യം നിന്‍ മന്ദസ്മിതം......
(പ്രണയിക്കുന്നൂ ഞാനെന്നും)

Year
2016
Lyrics Genre

വരിക വേഗം നീ തിരികേ

Title in English
Varika vegam ni thirike

അകലെയാ മേഘങ്ങള്‍ തേങ്ങുന്നുവോ
ഇവിടെയീ ഭൂമിയും ഭീതിയാല്‍ കേഴുന്നുവോ
നിഴലു പോല്‍ മരണവും ഞാനും
എവിടെയാ സാന്ത്വനം...എവിടെയാ സാന്ത്വനം
(അകലെയാ മേഘങ്ങള്‍)

വരിക വേഗം നീ തിരികേ
വരിക വേഗം നീ തിരികേ
തകരുന്നെന്‍ പ്രന്ജയും
ഉരുകുന്നെന്‍ ദേഹവും
ചിതറുന്നാ പാറപ്പോല്‍
പിളരുന്നെന്‍ മാനസം
ഇതു കാണാതെ പോകയോ
ഇതു കേള്‍ക്കാതെ പോകയോ....

Year
2016

കനവിലെ തോണിയിൽ

Title in English
Kanavile Thoniyil

കനവിലെ തോണിയിൽ കടവിലാരാരോ..     
പുതുമാരനോ.. തോഴനോ വരുവതാരാരോ
മുല്ലപ്പൂവ് കോർക്കും വേളയിൽ...
വേറെയെന്താണോർത്തു നീ..    
അല്ലിത്തൂവിരൽത്തുമ്പിന്നലെ...
സൂചികൊണ്ട് മുറിഞ്ഞുവോ...
കനവിലെ തോണിയിൽ കടവിലാരാരോ..     
പുതുമാരനോ.. തോഴനോ വരുവതാരാരോ
പുന്നാരവുമായ് ...പുന്നാരവുമായ് ..
ഒന്നായലിയാൻ... ഒന്നായലിയാൻ...

Year
2015
Submitted by Neeli on Sun, 11/06/2016 - 22:43

നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍

Title in English
Nimishathil oru sukha nimishathil

നിമിഷത്തിൽ ഒരു സുഖ നിമിഷത്തിലെന്തേ  
നിന്‍ ഹൃദയത്തിന്‍ തന്തികള്‍ താനേപാടീ  
കവിളിലൊരഞ്ജാത പുളകത്തിന്‍
സിന്ദൂര  മുകുളങ്ങള്‍ മെല്ലെ വിരിഞ്ഞൂ
നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍.....

സ്വര്‍ണ്ണ ശലഭങ്ങള്‍ ചുറ്റും പറന്നൊരു
വര്‍ണ്ണ പരിവേഷം ചാര്‍ത്തിയോ
സ്വര്‍ണ്ണ ശലഭങ്ങള്‍ ചുറ്റും പറന്നൊരു
വര്‍ണ്ണ പരിവേഷം ചാര്‍ത്തിയോ
മായാമയൂരമായി നിന്‍ മനമാനന്ദം
മാരിവില്‍ പീലികള്‍ നീര്‍ത്തിയോ
എന്തെന്ന് അറിയാതെ ഏന്തിനെന്നറിയാതെ
നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍.....

Year
2015
Lyrics Genre

രാത്രി ഉറങ്ങും നേരം

Title in English
Rathri urangum neram

രാത്രി ഉറങ്ങും നേരം
നിശാഗന്ധി സ്വപ്നം വിടർത്തും നേരം
തെന്നൽ വന്നു വിളിച്ചൂ നിലാവിനെ
ഒരു സ്വകാര്യം പറയാൻ
(രാത്രി ഉറങ്ങും.....)

കാട്ടാറിൻ ചിറ്റോളങ്ങളേ തഴുകും നേരം
ഒരു വെള്ളിക്കൊലുസ്സിൻ മന്ദഹാസം കേട്ട നേരം
കണ്ടെൻ മനം കുളിർത്തു നീരാടാൻ വന്നൊരു കന്യകയെ
(രാത്രി ഉറങ്ങും.....)

കാട്ടാറിന്നാഴങ്ങൾ അറിയുവാനവൾ ഇറങ്ങും നേരം
ആ മാറു തഴുകുവാനായി ഞാൻ ചെന്നതിവേഗം
ഓർത്തെൻ മനം കുളിർത്തു കാറ്റായീ മാറിയതോ ഭാഗ്യം
(രാത്രി ഉറങ്ങും....)

Year
2007
Lyrics Genre

മോഹങ്ങൾ കൊണ്ടു ഞാനൊരു

Title in English
Mohangal kondu njanoru

മോഹങ്ങൾ കൊണ്ടു ഞാനൊരു
പ്രേമസാമ്രാജ്യം തീർത്തു
അതിൽ സ്വപ്നങ്ങൾ കൊണ്ടു
ഞാൻ മതിലു കെട്ടി
പുഷ്പങ്ങളെ കാവൽക്കാരാക്കി ഞാൻ
പുഷ്പങ്ങളെ കാവൽക്കാരാക്കി
(മോഹങ്ങൾ കൊണ്ടു ഞാൻ...)

നീ വരും നേരം നോക്കിയെൻ
കനകസിംഹാസനമൊരുങ്ങി
നിൻ മൃദു സ്പന്ദനങ്ങൾ അറിയാൻ
നിൻ നൊമ്പരങ്ങൾ അറിയാൻ
(മോഹങ്ങൾ കൊണ്ടു ഞാൻ...)

രാഗങ്ങളൊഴുകി വരുന്നൊരീ
സംഗീതമാം സാഗരത്തിൽ
നീയും ഞാനും അറിയാതെയലിഞ്ഞു
നിൻ നെടുവീർപ്പുകൾ ഞാൻ സ്വരങ്ങളാക്കി
(മോഹങ്ങൾ കൊണ്ടു ഞാൻ...)

Year
2007
Lyrics Genre

വിടപറയും സന്ധ്യേ

Title in English
Vidaparayum sandhye

വിട പറയും സന്ധ്യേ നിൻ മിഴികൾക്കിന്നെന്തേ
കണ്ണുനീർ ചാലിച്ച ചുവപ്പു നിറം
ശിശിരങ്ങൾ മാത്രം വാഴുമീ ഭൂമിയിൽ
വസന്തമേ നീയും പോയ് മറഞ്ഞു
വസന്തമാം കാമുകൻ തൻ പ്രിയ പ്രേയസിയെ
വേർപിരിഞ്ഞെങ്ങോ പോയ് മറഞ്ഞു
(വിട പറയും..)

കാലൊച്ചയില്ലാതെ വന്നൊരു ചെറുതെന്നൽ
കാലമാം  കവിയുടെ ചെവിയിൽ മൂളിയതെന്തേ
സഖിയാം സന്ധ്യേ കരയുവതെന്തേ
മഴയായ് പൊഴിയുവതെന്തേ
(വിട പറയും..)

ആരോരുമറിയാതെൻ പ്രാണ
വിപഞ്ചികൾ തൻ തന്ത്രികൾ മീട്ടി നീ
എൻ മനം കൊതിപ്പിച്ചതെന്തേ
വിരഹിണി സന്ധ്യേ വിതുമ്പുന്നതെന്തേ
മഴയായ് പൊഴിയുവതെന്തേ
(വിടപറയും..)

Year
2007
Lyrics Genre

ഒരു കവിത കൂടി

Title in English
Oru kavitha koodi

ഒരു കവിത കൂടി ഞാൻ എഴുതിവെയ്ക്കാം
എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിയ്ക്കാൻ
ഒരു മധുരമായെന്നും ഓർമ്മ വെയ്ക്കാൻ
ചാരുഹൃദയാഭിലാഷമായ് കരുതി വെയ്ക്കാൻ
(ഒരു കവിത കൂടി)

കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ
അറകൾ നാലറകൾ നിനക്കായ് തുറന്നൂ
നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ
മനമാറുവോളം നിറമാരി പെയ്തൂ

കറുകത്തടത്തിലെ മഞ്ഞിൻ കണം തൊട്ട്
കണ്ണെഴുതുമാ വയൽ കിളികൾ
ഓളം വകഞ്ഞെത്തുമോടി വള്ളത്തിനെ
കാറ്റുമ്മ വച്ചൊന്നു പാടി

Year
2010