വിടപറയും സന്ധ്യേ

വിട പറയും സന്ധ്യേ നിൻ മിഴികൾക്കിന്നെന്തേ
കണ്ണുനീർ ചാലിച്ച ചുവപ്പു നിറം
ശിശിരങ്ങൾ മാത്രം വാഴുമീ ഭൂമിയിൽ
വസന്തമേ നീയും പോയ് മറഞ്ഞു
വസന്തമാം കാമുകൻ തൻ പ്രിയ പ്രേയസിയെ
വേർപിരിഞ്ഞെങ്ങോ പോയ് മറഞ്ഞു
(വിട പറയും..)

കാലൊച്ചയില്ലാതെ വന്നൊരു ചെറുതെന്നൽ
കാലമാം  കവിയുടെ ചെവിയിൽ മൂളിയതെന്തേ
സഖിയാം സന്ധ്യേ കരയുവതെന്തേ
മഴയായ് പൊഴിയുവതെന്തേ
(വിട പറയും..)

ആരോരുമറിയാതെൻ പ്രാണ
വിപഞ്ചികൾ തൻ തന്ത്രികൾ മീട്ടി നീ
എൻ മനം കൊതിപ്പിച്ചതെന്തേ
വിരഹിണി സന്ധ്യേ വിതുമ്പുന്നതെന്തേ
മഴയായ് പൊഴിയുവതെന്തേ
(വിടപറയും..)